കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും വെള്ളമുണ്ട പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ വെള്ളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്ത് പരിധിയിലുള്ള യു.ഡി.ഐ.ഡി കാര്‍ഡിന് അപേക്ഷിച്ചിട്ട് ഇതുവരെയും ലഭിക്കാത്ത അപേക്ഷകര്‍ക്കായുള്ള യു.ഡി.ഐ.ഡി പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. വെള്ളമുണ്ട പഞ്ചായത്തില്‍ നടന്ന അദാലത്ത് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ടി.കെ ബിന്ദു, എസ് ഐ ഡി ജില്ലാ കോര്‍ഡിനേറ്റര്‍ എബിന്‍ ജോസഫ്, സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിനോജ് പി ജോര്‍ജ്, തുടങ്ങിയവര്‍ പങ്കെടുത്തു. അദാലത്തില്‍ എത്തിയ മുഴുവന്‍ ആളുകളുടെയും പരാതികള്‍ തീര്‍പ്പാക്കി.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്