വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ കെ.കെ തോമസ്, എന്‍.ഒ ദേവസി, ഒ ജിനിഷ, മെമ്പര്‍മാരായ വി.എസ് സുജിന, മേരിക്കുട്ടി മൈക്കിള്‍, ജോഷി വര്‍ഗീസ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ടിന്റു കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







