‘ആഡംബര കല്യാണങ്ങള്‍ക്ക് നികുതി ചുമത്തണം, സമ്മാനങ്ങള്‍ക്ക് പരിധി നിശ്ചയിക്കണം’ ; സര്‍ക്കാരിന് വനിതാകമ്മിഷന്‍ ശുപാര്‍ശ

തിരുവനന്തപുരം: ആഡംബര വിവാഹങ്ങൾക്ക് നികുതി ചുമത്താൻ സംസ്ഥാന സർക്കാരിന് ശുപാർശ നൽകുമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ.പി സതീദേവി. വിവാഹങ്ങൾക്ക് നൽകുന്ന പാരിദോഷികങ്ങൾക്ക് പരിധി നിശ്ചയിക്കണമെന്നും സതീദേവി പറഞ്ഞു. കൊല്ലം ജില്ലാതല പട്ടികവർഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

‘സ്ത്രീധന പീഡന കേസുകൾ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്യുന്നത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്. അയൽവീട്ടിലേതിനേക്കാൾ കൂടുതൽ സ്വർണം സ്ത്രീധനം നൽകണമെന്നും കൂടുതൽ പേരെ ക്ഷണിക്കണമെന്നുമാണ് ആളുകളുടെ ചിന്ത. പെൺകുട്ടികളെ ബാദ്ധ്യതയായാണ് സമൂഹം കാണുന്നത്. ഞാനവളെ കെട്ടിച്ചു വിട്ടു, ഇത്രപവൻ നൽകി ഇറക്കി വിട്ടു എന്ന രീതിയിലാണ് വിവാഹം സംബന്ധിച്ച് മാതാപിതാക്കളുടെ സംസാരം. ഈ പശ്ചാത്തലം കണക്കിലെടുത്ത് പാരിതോഷികങ്ങൾക്ക് പരിധി നിശ്ചയിക്കണമെന്നും ആഡംബര വിവാഹങ്ങൾക്ക് നികുതി ചുമത്തണമെന്നും സംസ്ഥാന സർക്കാരിന് വനിതാ കമ്മിഷൻ ശുപാർശ നൽകും.

സ്ത്രീധനത്തെ നിയമം കൊണ്ടു മാത്രം നിരോധിക്കാൻ സാധിക്കില്ല. ഈ സാമൂഹിക വിപത്തിനെതിരേ നാം ഓരോരുത്തരും തീരുമാനം എടുക്കണം. ആഡംബര വിവാഹം നടത്തിയ ശേഷം ഭാര്യാ, ഭർത്താക്കന്മാർ തമ്മിൽ പ്രശ്‌നമുണ്ടാകുമ്പോൾ അഡ്‌ജസ്റ്റ് ചെയ്ത് ജീവിക്കണമെന്നാണ് ഉപദേശിക്കുന്നത്. മർദ്ദനം ഉൾപ്പെടെ പീഡനം സഹിച്ച് ജീവിക്കണമെന്ന കാഴ്ചപ്പാട് മൂലം പെൺകുട്ടികളുടെ ജീവിതം താറുമാറാകും. അഡ്‌ജസ്റ്റ് ചെയ്യാൻ സാധിക്കാതെ വരുമ്പോൾ പെൺകുട്ടികൾ ആത്മഹത്യയിലേക്ക് വഴിമാറുന്നത് ആശങ്കപ്പെടുത്തുന്നതാണ്.

ജീവിതം സംബന്ധിച്ച് പെൺകുട്ടികളുടെ കാഴ്ചപ്പാടിൽ മാറ്റമുണ്ടായി കഴിഞ്ഞിട്ടുണ്ട്. കൂടുതൽ മാറ്റമുണ്ടാകേണ്ടത് മാതാപിതാക്കളുടെ ചിന്താഗതിയിലാണ്. വീടുകളുടെ അകത്തളങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ഉയരണം. പെൺകുട്ടികൾക്ക് അഭിപ്രായങ്ങൾ പറയുന്നതിന് അവസരം നൽകണം. സ്ത്രീകൾക്ക് അവരിൽ അന്തർലീനമായ കഴിവുകൾ സ്വയം തിരിച്ചറിയാൻ സാധിക്കണം’- സതീദേവി പറഞ്ഞു

പാപ്പിനിശേരിയില്‍ പതിനേഴുകാരിയായ ഭാര്യ പ്രസവിച്ചു; 34കാരനായ ഭര്‍ത്താവിനെതിരെ പോക്‌സോ കേസ്

വളപട്ടണം: പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ. പാപ്പിനിശ്ശേരിയിൽ താമസിക്കുന്ന തമിഴ്നാട് സേലം സ്വദേശിയായ 34-കാരനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലാണ് പതിനേഴുകാരി പ്രസവിച്ചത്.

ഫാർമസിസ്റ്റ് നിയമനം

കുറുക്കൻമൂല എഫ്എച്ച്സി ഫാർമസിയിൽ ഫാർമസിസ്റ്റ് നിയമനം നടത്തുന്നു. ബിഫാം/ഡിഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷനാണ് യോഗ്യത. പ്രായപരിധി 18നും 45നുമിടയിൽ. കുറുക്കൻമൂല പരിധിയിലുള്ളവർക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം

ഫുട്ബോൾ പരിശീലക നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്ത് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഗോൾഡ് ബൂട്ട് ഫുട്ബോൾ പരിശീലന പദ്ധതിയിലേക്ക് പരിശീലകരെ നിയമിക്കുന്നു. എഐഎഫ്എഫിന്റെ ഡി-ലൈസൻസാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവർ ഓഗസ്റ്റ് 16ന് രാവിലെ 11ന് മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ

പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിവിധ കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു. ബേസിക് ഇംഗ്ലീഷ് പ്രൊഫിഷ്യന്‍സി, എസൻഷ്യൽ ഇംഗ്ലീഷ് സ്കിൽ, ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിംഗ് എന്നി കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്. ബേസിക് ഇംഗ്ലീഷ്

അസിസ്റ്റൻറ് എൻജിനീയർ നിയമനം

തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി ടെക്ക് സിവിൽ എൻജിനിയറിങ്ങാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 13ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം.

ഗാർഹിക പാചക വാതക ദുരുപയോഗം: കർശന നടപടി സ്വീകരിക്കും

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളിൽ നിയമപരമായി വാണിജ്യ സിലിണ്ടറുകൾ മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളു. ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.