മാനന്തവാടി: ഭരണഘടന പൗരൻമാർക്ക് നൽകുന്ന മത വിശ്വാസ അവകാശങ്ങൾ സംരക്ഷിക്കാൻ ഭരണാധികാരികളും ആരാധനാലയങ്ങൾ ഭിന്നിപ്പിൻ്റെ കേന്ദ്രങ്ങളാകാതിരിക്കാൻ രാജ്യത്തെ എല്ലാ മതനേതാക്കളും ശ്രദ്ധിക്കണമെന്ന് കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ മാനന്തവാടി ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു.വിദ്യാഭ്യസപരിഷ്കരണത്തിൽ രാജ്യത്തിൻ്റെ പൈതൃകവും മതേതരത്വവും പഠിപ്പിക്കാനാവശ്യമായ പാഠഭാഗങ്ങൾ എല്ലാ ക്ലാസിലും ഉണ്ടാകണം.രാജ്യ സ്നേഹവും സൗഹൃദവുമുള്ള പൗരൻമാണ് നാടിനാവശ്യം. ഈ ആവശ്യമുന്നയിച്ച് കെ.എ.ടി.എഫ് സംസ്ഥാന സമിതി കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന സന്ദേശ ജാഥ വിജയിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു. ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ശരീഫ് ഇ.കെ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ജാഫർ പി.കെ പ്രമേയ പ്രഭാഷണം നടത്തി.ടി.നസ്രിൻ,
യൂനുസ്.ഇ, ജലീൽ.എം,അക്ബറലി, ഷിഹാബ് മാളിയേക്കൽ, സിദ്ധീഖ്.എൻ, സുബൈർ ഗദ്ദാഫി, എന്നിവർ സംസാരിച്ചു

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്