ബത്തേരി നഗരസഭ
ബത്തേരി : ബത്തേരി നഗരസഭയുടെ വിദ്യാഭ്യാസ മേഖലയിലെ 2024-25 വർഷത്തെ പദ്ധതികൾ രൂപീകരിക്കുന്നതിനായി നൂതന ആശയങ്ങൾ സ്വീകരിക്കുന്നതിനായി സംഘടിപ്പിച്ച സ്റ്റുഡന്റസ് കൗൺസിലിൽ 2024 ൽ 14 വിദ്യാലയങ്ങളിൽ നിന്നും 25 നൂതന പ്രൊജക്ടുകൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
കുട്ടികളുടെ നൈസർഗീകമായ കഴിവുകൾ വളർത്താനും അവ പൊതുസമൂഹത്തിൽ അവതരിപ്പിക്കാനും ഉതകുന്ന വോയിസ് ഓഫ് പൂമല പ്രൊജക്റ്റ് അവതരിപ്പിച്ച ജിഎൽപി സ്‌കൂൾ പൂമല എൽപി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി .
അന്താരാഷ്ട്ര നിലവാരമുള്ള മനോഹരമായ സ്‌കൂൾ ക്യാമ്പസ് ഒരുക്കുന്ന ഡസ്റ്റ് ഫ്രീ ഫ്ലവർ ക്യാമ്പസ് പ്രൊജക്റ്റ് അവതരിപ്പിച്ച ജി എച് എസ് ഓടപ്പള്ളം യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.
വിദ്യാഭ്യാസത്തോടൊപ്പം വിദ്യാർത്ഥികളെ തൊഴിലിനു പ്രാപ്തരാക്കുന്ന വേലയിൽ വിളയുന്ന വിദ്യ പ്രൊജക്റ്റ് അവതരിപ്പിച്ച ചേനാട് ഗവണ്മെന്റ് സ്‌കൂൾ, ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.
ഗ്രഹാലങ്കാരത്തിന്റെ അനന്ത സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനവും നേടാൻ ഉതകുന്ന ഹോം ഡെക്കോർ ആൻഡ് ഫർണിഷിങ് പ്രൊജക്റ്റ് അവതരിപ്പിച്ച സർവജന വി എച് എസ് എസ് വിദ്യാർഥികൾ ഹയർ സെക്കണ്ടറിവിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി .
സെന്റ് റോസലോസ് സ്പീച് ആൻഡ് ഹിയറിങ് യു പി, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ അവതരിപ്പിച്ച ശബ്ദം, ശ്രവണം ഭാഷാ, അനുഭവേദ്യമായ പഠനം എന്നീ രണ്ടു പ്രൊജക്ടുകളും സദസ്സിന്റെ പ്രശംസ ഏറ്റുവാങ്ങി.
സമാപന സമ്മേളനം ചെയർമാൻ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു . ജില്ലാ എം ജി ആർ ഇ ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ പി സി മജീദ് മികച്ച പ്രൊജക്റ്റ് അവതരിപ്പിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാന ദാനം നിർവഹിച്ചു . ഡെപ്യൂട്ടി ചെയർ പേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് സ്വാഗതവും , എം ഇ സി കൺവീനർ, പി എ അബ്ദുൾനാസർ നന്ദിയും പറഞ്ഞു .
സ്ഥിരം സമിതി അംഗങ്ങളായ ലിഷ പി എം , സാലി പൗലോസ് , കെ റഷീദ്, , കൗൺസിലർമാരായ ഷംസാദ് പി, അബ്ദുൽ അസിസ് എം , പ്രിയാ വിനോദ് , നിഷ പി എൻ , എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ അനിൽകുമാർ വി , വിദ്യാകിരണം കോഓർഡിനേറ്റർ വിൽസൺ തോമസ് , ഹയർ സെക്കണ്ടറി ജില്ലാ കോഓർഡിനേറ്റർ ഷിവി കൃഷ്ണൻ . ഡയറ്റ് സീനിയർ ലെക്ച്ചറർ സജി എം ഓ , സതീഷ് കുമാർ വി , ജില്ലാ പ്ലാനിങ് ഓഫീസ് റിസേർച് അസിസ്റ്റന്റ് ഷംസുദീൻ കെ എം , മാർ ബസേലിയസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസ്സർ അശോക് ഇ , ഓടപ്പള്ളം സ്‌കൂൾ എച് എം കമലം എം എന്നിവർ സംസാരിച്ചു

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം
ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍