ശ്രേയസ് പാമ്പള യൂണിറ്റിന്റെ ഓഫീസ് ഉദ്ഘാടനം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ നിർവഹിച്ചു.മിത്രം പദ്ധതിയുടെ ഭാഗമായുള്ള ധനസഹായം സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി വിതരണം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാദർ മാത്യു ചൂരക്കുഴി അധ്യക്ഷത വഹിച്ചു. അമ്പുകുത്തി യൂണിറ്റ് ഡയറക്ടർ ഫാ. ജെയിംസ് മുളയ്ക്ക വിളയിൽ മുഖ്യ സന്ദേശം നൽകി. പോൾ പി. എഫ്., ജിലിജോർജ്, വത്സ ജോസ്, സാമുവേൽ അബ്രഹാം, ബേബി, സുനി ജോബി എന്നിവർ സംസാരിച്ചു.

മധ്യവേനലവധി മാറ്റം; എതിർപ്പുമായി അധ്യാപക സംഘടനകൾ
തിരുവനന്തുപുരം: സ്‌കൂൾ അവധിക്കാലം മഴക്കാലത്തേക്ക് മാറ്റുന്നതിനെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ചർച്ചയ്ക്ക് തുടക്കമിട്ടപ്പോൾ എതിർപ്പുമായി അധ്യാപക സംഘടനകൾ രംഗത്ത്. വിഷയത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. താൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നാണ് മന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം.