കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന ഫെബ്രുവരി 1, 2 തീയതികളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. അസ്സൽ യോഗ്യതാരേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, റിസല്‍ട്ട് ഡൗണ്‍ലോഡ് ചെയ്ത ഷീറ്റും അസ്സല്‍ ഹാള്‍ടിക്കറ്റും പകര്‍പ്പുമായി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഹാജരാകണം

പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരാണോ? നിങ്ങൾക്കായി കേരള പോലീസിന്റെ സൗജന്യ പഠന സഹായ പദ്ധതി: പ്രോജക്ട് ഹോപ്പിന്റെ വിശദാംശങ്ങൾ
വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച എസ്‌എസ്‌എല്‍സി,പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും, പരീക്ഷയെഴുതി വിജയം നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും സഹായഹസ്തവുമായി പൊലീസിന്റെ ‘ഹോപ്പ്’ പദ്ധതി.പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 22 വയസ്സിനു താഴെയുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം.