നാഷണൽ ഹൈവേയിൽ ഫാസ്ടാഗിന്റെ വാർഷിക പാസ് ഓഗസ്റ്റ് 15 മുതൽ

ദേശീയ പാതകളിൽ ടോളിനായി ഫാസ്ടാഗിന്റെ വാർഷിക പാസ് ഓഗസ്റ്റ് ­15ന് നിലവിൽവരും. സ്ഥിരം യാത്രക്കാർക്ക് 3000 രൂപയ്ക്ക് 200 തവണ അല്ലെങ്കിൽ ഒരുവർഷ കാലാവധി അനുവദിക്കുന്നതാണ് പാസ്. ഒരു ടോൾഫീസ് പ്ലാസ കടന്നുപോകുന്നത് ഒരു ട്രിപ് ആയാണ് കണക്കാക്കുക. ഇരുവശത്തേക്കുമുള്ള യാത്രയാണെങ്കിൽ രണ്ടു ട്രിപ്പായാകും പരിഗണിക്കുക. വാണിജ്യേതര ആവശ്യങ്ങൾക്കുപയോഗിക്കുന്ന സ്വകാര്യകാർ, ജീപ്പ്, വാൻ എന്നിവയ്ക്കു മാത്രമാകും നേട്ടം. ട്രക്കുകൾ, ടെമ്പോകൾ പോലുള്ളവയ്ക്ക് പാസ് ലഭിക്കില്ല.

ഫാസ്ടാഗ് പാസ് അതിവേഗ പാതകളിലും ഉപയോഗിക്കാം

ഫാസ്ടാഗിന്റെ വാർഷികപാസ് ദേശീയപാത അതോറിറ്റികൾക്കുകീഴിൽ വരുന്ന ദേശീയപാത, ദേശീയ അതിവേഗപാതകളിലെ ടോൾ ഫീസ് പ്ലാസകളിലെല്ലാം വാർഷികഫീസിനുള്ള ഫാസ്ടാഗ് പാസ് ഉപയോഗിക്കാം. എന്നാൽ, സംസ്ഥാനസർക്കാരുകളുടെയും ബ്ലോക്കുകളുടെയും കീഴിലുള്ള ടോൾ ഇടങ്ങളിൽ സാധാരണ ഫാസ്ടാഗ് വഴി ടോൾ നൽകേണ്ടിവരും. 200 ട്രിപ്പ് പൂർത്തിയായാൽ വാർഷികപാസ് മാറി ഫാസ്ടാഗ് സാധാരണരീതിയിലേക്കു മാറും. വീണ്ടും വാർഷികപാസെടുത്ത് റീ ആക്ടിവേറ്റ് ചെയ്യാം.

രാജ്മാർഗ് യാത്ര മൊബൈൽ ആപ്ലിക്കേഷൻ വഴിയും എഎച്ച്എഐ വെബ്സൈറ്റ് വഴിയും വാർഷികപാസ് എടുക്കാനാകും. വാഹൻ ഡേറ്റബേസിലെ വാഹനനമ്പർ പരിശോധിച്ച് ഏതുതരത്തിലുള്ള വാഹനമാണെന്നു നോക്കിയാണ് പാസ് അനുവദിക്കുക. വെരിഫിക്കേഷൻ പൂർത്തിയായി വാർഷികപാസിന് അർഹതയുണ്ടെന്നു കണ്ടെത്തിയാൽ 3000 രൂപ ഫീസ് അടച്ച് രജിസ്റ്റർചെയ്യാം. രണ്ടുമണിക്കൂറിനകം ഇതു പ്രാബല്യത്തിലാകുമെന്ന് അതോറിറ്റി അറിയിച്ചു.

നിലവിലുള്ള ഫാസ്ടാഗിൽത്തന്നെ വാർഷികപാസ് ആക്ടിവേറ്റ് ചെയ്യാം. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ഉൾപ്പെടുത്തിയിട്ടുള്ള ഫാസ്ടാഗിൽ മാത്രമാകും സേവനം ലഭ്യമാകുക. വാർഷികപാസ് രജിസ്റ്റർചെയ്തശേഷം മറ്റുവാഹനങ്ങളിലൊട്ടിച്ച് ഉപയോഗിക്കാൻ കഴിയില്ല. അങ്ങനെ ഉപയോഗിച്ചാൽ പാസ് സ്വയം ഡീആക്ടിവേറ്റ് ആകും. രജിസ്റ്റർചെയ്ത വാഹനത്തിന്റെ മുന്നിലെ വിൻഷീൽഡ് ഗ്ലാസിൽത്തന്നെ ഫാസ്ടാഗ് ഒട്ടിക്കണമെന്നും എൻഎച്ച്എഐ വ്യക്തമാക്കുന്നു.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും

പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.

വേനൽ കാലത്ത് വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമോ? പരിശോധന ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ മാരകമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമീഷണർമാർക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.