പാലക്കാട്: കാഞ്ഞിരത്താണി കപ്പൂരിൽ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. കപ്പൂർ പത്തായപ്പുരക്കൽ ഷെഫീക്ക്(26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് ബുധനാഴ്ച പുലർച്ചെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. അബോധാവസ്ഥയിൽ ആയ യുവാവിനെ ബന്ധുക്കൾ ചേർന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഒരു മാസം മുമ്പാണ് ഷെഫീക്ക് വിവാഹിതനായത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൊലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.ഭാര്യ സെഫീറ.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്