മാനന്തവാടി:മാനന്തവാടി താലൂക്ക് ഓഫീസ് അറ്റന്‍ഡന്റും, മാനന്തവാടി താലൂക്ക് ലാന്റ് ബോര്‍ഡില്‍ ജോലി ക്രമീകരണത്തിന്റെ ഭാഗമായി ജോലി ചെയ്ത് വന്നിരുന്നതുമായ നിരവില്‍പ്പുഴ പറപ്പള്ളി പി.ടി കേശവന്‍ (54) ആണ് മരിച്ചത്.രാവിലെ വീടിനടുത്ത് വയലിനോട് ചേര്‍ന്ന തോട്ടില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മാനന്തവാടി വിന്‍സന്റ് ഗിരി ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. . പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകൂ. ഭാര്യ:സുജാത.മകള്‍:നിഷ്ണ (തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് ജീവനക്കാരി),മകന്‍:ജിഷ്ണു.മരുമകന്‍:പ്രദീപന്‍ (തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ജീവനക്കാരന്‍.

കൂടികാഴ്ച്ച
ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658