ശ്രേയസ് ബത്തേരി മേഖലാ സംഗമം സ്നേഹോത്സവം ചീരാൽ യൂണിറ്റിന്റെ ആതിഥേയത്വത്തിൽ നടന്നു. ചീരാൽ എ.യു.പി. സ്കൂൾ ഗ്രൗണ്ടിൽനിന്നും ആരംഭിച്ച സ്നേഹോത്സവ റാലി ശാന്തി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ബത്തേരി രൂപതാ അധ്യക്ഷൻ മോസ്റ്റ് റവ.ഡോ.ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ അധ്യക്ഷത വഹിച്ചു. നെൻമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബഹു. ഷീല പുഞ്ചവയൽ മുഖ്യ സന്ദേശം നൽകി. സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസന്ന ശശീന്ദ്രൻ, ഫാ.തോമസ് ക്രിസ്തുമന്ദിരം, ഫാ. ബെന്നി പനച്ചിപറമ്പിൽ,ഷാജി കെ. വി.,പോൾ പി. എഫ്., വത്സ ജോസ് എന്നിവർ സംസാരിച്ചു.മിത്രം പദ്ധതിയുടെ ഭാഗമായി കേക്ക് ചലഞ്ചിലൂടെ സമാഹരിച്ച തുക13 യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുത്ത പാവപ്പെട്ട ക്യാൻസർ രോഗികൾക്ക് വിതരണം ചെയ്തു . തുടർന്ന് കലാ സംഗമവും സ്നേഹവിരുന്നും നടത്തി.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം