നാളത്തെ ഹർത്താൽ മനസാക്ഷിയില്ലാത്ത ഭരണകൂടത്തോടുള്ള പ്രതിഷേധം: കെ.സി.വൈ.എം

വയനാട് ജില്ലയിൽ ദിനംപ്രതി വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിനെതിരെ വിവിധ കർഷക സംഘടനകൾ ആഹ്വാനം ചെയ്ത മനസാക്ഷി ഹർത്താലിന് ഐക്യദാർഡ്യവുമായി കെ സി വൈ എം മാനന്തവാടി രൂപത . വയനാട്ടിലെ ജനങ്ങളോടുള്ള ഭരണകൂടത്തിന്റെയും വനം വകുപ്പിന്റെയും മനസാക്ഷിയില്ലായ്മക്കുള്ള മറുപടിയായി ഈ ഹർത്താൽ കാണണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത സമിതി അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പിൽ മാത്രം മനുഷ്യന് പ്രാധാന്യം കൊടുക്കുകയും മറ്റ് അവസരങ്ങളിൽ മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം തരാതെ വന്യ മൃഗങ്ങൾക്ക് മാത്രം സുരക്ഷ ഉറപ്പാക്കുന്ന കേന്ദ്ര,കേരള ഭരണകൂടവും വനം വന്യജീവി വകുപ്പും ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് രൂപത സമിതി ചൂണ്ടിക്കാട്ടി.
സാധാരണ കെ സി വൈ എം മാനന്തവാടി രൂപത ഹർത്താലുകളോട് അനുകൂല നിലപാടുകൾ സ്വീകരിക്കാറില്ല, എന്നാൽ ജനങ്ങൾക്ക് പേടിയില്ലാതെ പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യത്തിൽ നാളെ നടക്കുന്നത് നമ്മുടെ നിലനിൽപ്പിന് വേണ്ടിയുള്ള സമരമാണെന്നും മത,രാഷ്ട്രീയ,സംഘടന ചിന്തകൾ വെടിഞ്ഞ് ഒറ്റക്കെട്ടായി ഹർത്താലിന് പിന്തുണ നൽകണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടക്കത്തടത്തിൽ അഭിപ്രായപ്പെട്ടു. ഒരു നിർബന്ധിത ഹർത്താലിന് അല്ല എഫ്.ആർ.എഫ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇത് നമ്മുടെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് ഹർത്താലിന് പിന്തുണ നൽക്കേണ്ടതുണ്ടെന്ന് രൂപത ഡയറക്ടർ ഫാ.സാന്റോ അമ്പലത്തറ അഭിപ്രായപ്പെട്ടു.

രൂപത വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി പുതുപ്പറമ്പിൽ, ജനറൽ സെക്രട്ടറി റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, സെക്രട്ടറിമാരായ അമ്പിളി സണ്ണി, ഡെലിസ് സൈമൺ വയലുങ്കൽ, ട്രഷറർ ജോബിൻ തുരുത്തേൽ, കോർഡിനേറ്റർ ജോബിൻ തടത്തിൽ,രൂപത ഡയറക്ടർ ഫാദർ. സാന്റോ അമ്പലത്തറ, ആനിമേറ്റർ സിസ്റ്റർ ബെൻസി ജോസ് എസ്. എച്ച് എന്നിവർ സംസാരിച്ചു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.