ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭ വാർഷിക പദ്ധതിയിൽ
ഉൾപ്പെടുത്തി പട്ടിക വർഗ വിദ്യാർത്ഥികളുടെ മത്സര പരീക്ഷാ പരിശീ ലനം നൽകുന്നതിന് ആരംഭിച്ച ഫ്ളൈ ഹൈ പദ്ധതിയിൽ ഉൾപ്പെടുന്ന 4,5,6, ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠനയാത്ര വിദ്യാഭ്യാസ സ്ഥി രം സമിതി അധ്യക്ഷൻ ടോം ജോസഫ് ഉദ്ഘാടനം ചെയ്തു. കോഴി ക്കോട് വിമാനത്താവളം, ബേപ്പൂർ ബോട്ട് യാത്ര, മെഡികൽ കോളേജ്, നക്ഷത്ര ബംഗ്ലാവ്, ബീച്ച് എന്നീ സ്ഥലങ്ങളിലാണ് വിദൂരവും ദുർഘട വും മായ പട്ടിക വർഗ സങ്കേതങ്ങളിൽ താമസിക്കുന്ന 26 പ്രാക്തന ഗോത്ര വർഗകുട്ടികൾ അടക്കം 42 പേർ യാത്ര പോകുന്നത്. അധ്യാ പകർ, രക്ഷിതാക്കൾ, ഊരുകൂട്ട വോളണ്ടിയേഴ്‌സ് എന്നിവർ യാത്രയെ അനുഗമിക്കുന്നുണ്ട്.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ







