ലോൺ ആപ്പിന്റെ തട്ടിപ്പിനിരയായി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്തർ സംസ്ഥാന തട്ടിപ്പ് സംഘത്തിലെ നാല് പേരെ മീനങ്ങാടി പോലീസ് ഗുജ റാത്തിൽ നിന്ന് പിടികൂടി. ഗുജറാത്ത്, അമറേലി സ്വദേശി കളായ ഖേരാനി സമീർഭായ് ബാഷിർ ഭായ്,കൽവതർ മഹാമദ്ഫാരിജ് കാദർഭായ്,കൽവതർ അലിഭായ് അജി ജ്ഭായ് എന്നിവരെയും പ്രായ പൂർത്തിയാവാത്ത ഒരാളുമാണ് പിടിയിലായത്.അരിമുളയിൽ ആത്മഹത്യ ചെയ്ത ചിറകോണത്ത് അജയരാജൻ്റെ മരണം ലോൺ ആപ്പ് ഭീഷണി മൂലമെന്ന പരാതിയിലാണ് ഗുജറാത്ത് സ്വ ദേശികൾ പിടിയിലായത്.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ