പുൽപ്പള്ളി കുറിച്ചിപ്പറ്റയിൽ ആളുകൾ നോക്കി നിൽക്കെ കടുവയിറങ്ങി പശുക്കളെ ആക്രമിച്ചു. ആക്ര മണത്തിൽ ഒരു പശു ചത്തു. മറ്റൊരു പശുവിന് ഗുരുത രമായി പരിക്കേറ്റു.ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. കുറിച്ചിപ്പറ്റ വനാതിർത്തിയിലുള്ള വയലിൽ പശുക്കളെ തീറ്റുന്നതിനിടെയാണ് കാട്ടിൽ നിന്നെത്തിയ കടുവ ആക്രമണം നടത്തിയത്. കിളിയാങ്കട്ടയിൽ ശശിയുടെ പശുക്കളെയാണ് കടുവ ആക്രമിച്ചത്. സംഭവ സമയം ശശിയും ഏതാനും ചില സമീപവാസികളും വയലിലു ണ്ടായിരുന്നു.

സൗജന്യ കൂൺകൃഷി പരിശീലന പരിപാടി
കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ കൂൺകൃഷി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓൺലൈൻ/ഓഫ്‌ലൈൻ പരിശീലനം നൽകും. താല്പര്യമുള്ള ലൈബ്രറികൾ, ക്ലബ്ബുകൾ , സ്കൂളുകൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവർക്ക്