പനമരം. കേരള ഗവൺമെന്റിന്റെ പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി ഗോത്ര വിദ്യാർത്ഥികൾക്കായി പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവന്ന ഫുട്ബോൾ ക്യാമ്പ് സമാപിച്ചു .സമാപന ദിവസം കുട്ടികൾക്കായി പനമരത്തുള്ള ഫിറ്റ്കാസ്സ ഇൻഡോർ ടർഫിൽ വച്ച് കുട്ടികൾ തമ്മിൽബ്രസീൽ ഫാൻസും അർജൻറീന ഫാൻസുമായി പ്രദർശന മത്സരം നടത്തി. സമാപനയോഗത്തിൽ ബിന്ദു പ്രകാശ്, സുനിൽകുമാർ ,കെ ടി സുബൈർ ,ഷിജു കെ പി, ഷീജ ജെയിംസ് എന്നിവർ പങ്കെടുത്തു.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.