പനമരം :- രാജ്യത്ത് തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനെന്ന പേരിൽ രൂപീകൃതമായ തൊഴിലാളി സംഘടനകൾ ഭരണവർഗ്ഗത്തിൻ്റെ റാൻമൂളികളും മുതലാളിമാരുടെ ക്വട്ടേഷൻ സംഘങ്ങളുമായ് മാറിയിരിക്കയാണെന്ന് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി നിസാമുദ്ദീൻ തച്ചോണം പറഞ്ഞു. പനമരം വ്യാപാരഭവനിൽ എസ്.ഡി.റ്റി.യു വയനാട് ജില്ലാ പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പുതിയ ജില്ലാ ഭാരവാഹികളായി
നൗഫൽ പി.കെ(ജില്ലാ പ്രസിഡൻ്റ്),
എം.ടി കുഞ്ഞബ്ദുല്ല (ജില്ലാ ജനറൽ സെക്രട്ടറി),
വി മുഹമ്മദലി(ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
വി.മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സലീം കാരാടി, സംസ്ഥാന സമിതിയംഗം ഇസ്മാഈൽ കമ്മന സംസാരിച്ചു. പി.കെ നൗഫൽ സ്വാഗതവും പി.സൈദ് നന്ദിയും പറഞ്ഞു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്