സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുപ്പുകളില്‍ യുവ സമ്മതിദായകരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മാനന്തവാടി ഗവ കോളേജില്‍ വിദ്യാര്‍ഥികള്‍ക്കായി തെരഞ്ഞെടുപ്പ് ബോധവത്ക്കരണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. സ്വീപ്പ്, നെഹ്റു യുവകേന്ദ്ര, ഇലക്ഷന്‍ ലിറ്ററസി ക്ലബ്ബ്, മാനന്തവാടി ഗവ കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. പരിപാടി മാനന്തവാടി തഹസില്‍ദാര്‍ ജി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സ്വീപ്പ് നോഡല്‍ ഓഫീസര്‍ എം.ജെ അഗസ്റ്റിന്‍, നവകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, കോളേജ് പ്രിന്‍സിപ്പല്‍ ഡോ കെ അബ്ദുള്‍ സലാം, അസി പ്രൊഫസര്‍ വിദ്യ എസ്. ചന്ദ്രന്‍, നെഹ്‌റു യുവകേന്ദ്ര പ്രതിനിധി കെ.എ അഭിജിത്ത്, ഇലക്ഷന്‍ ലിറ്ററസി ക്ലബ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് രാജേഷ് കുമാര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്