കോട്ടത്തറ ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, കുടുംബാരോഗ്യ കേന്ദ്രം എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി സ്‌പെഷ്യാലിറ്റി സ്‌കിന്‍ സ്‌ക്രീനിംഗ് ക്യാമ്പും ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിച്ചു. ക്യാമ്പ് കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എ നസീമ, ഡെപ്യൂട്ടി ഡി.എം.ഒ സാവന്‍ സാറ മാത്യു, കോട്ടത്തറ പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ കിഷോര്‍ കുമാര്‍, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ രാജന്‍ കരിമ്പില്‍, കോട്ടത്തറ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

സുധീഷ് കുമാറിന് സ്വീകരണം നൽകി
ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.