മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി “റ്റാബുല രാസ” ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിസ്‌റ മുനീർ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിൽ കളികളിലൂടെ ക്ലാസുകൾ നൽകി. ബാലസഭ അംഗം അനീന ഷിജു അധ്യക്ഷയായ പരിപാടിയിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ ജോസ്, ജോസ് നെല്ലേടം, കെ.കെ ചന്ദ്രബാബു, മഞ്ജു ഷാജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ബി ഷോബി, റിസോഴ്സ് പേഴ്സൺ സിമി, ഐ.സി.ഡി എസ് സൂപ്പർ വൈസർമാരായ ഹരിത, സുഭാഷിണി എന്നിവർ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്