സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്
പത്താമത് വാർഷികാഘോഷവും സ്നേഹിത വാരാചരണവും മുട്ടിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ പോലീസ് മേധാവി ടി. നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന വിജയൻ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ, അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരായ റജീന,സലീന,ജില്ലാ പ്രോഗ്രാം മാനേജർ ആശ പോൾ, സ്നേഹിതാ സർവീസ് പ്രോവൈഡർ സുനിജ പോൾ,സി ഡി എസ് ചെയർപേഴ്സൺമാർ, എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്