തേർവാടിക്കുന്ന് അയൽപക്ക വേദിയുടെ വനിതാ വേദിയും കണിയാമ്പറ്റ പഞ്ചായത്ത് പത്താം വാർഡ് എഡിഎസും സംയുക്തമായി വനിതാദിനാവും വനിതാ സംഗമവും നടത്തി.വാർഡ് മെമ്പർ പി എൻ സുമ ടീച്ചർ ഉദ്ഘാടനം ചെയ്തു.വനിതാ വേദി പ്രസിഡന്റ് ശ്രീദേവി അരി പ്ലാക്കൽ അധ്യക്ഷത വഹിച്ചു. കൽപ്പറ്റ പോക്സോ കോടതി പബ്ലിക് പ്രോസിക്യൂട്ട് അഡ്വ. ജി.ജെ ബബിത ക്ലാസ് എടുത്തു. കണിയാമ്പറ്റ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീബ് കരണി, ജോസ് പിരിപ്പാമറ്റം, യു.എൻ സുധാകരൻ,ഒ.എ വീരേന്ദ്രകുമാർ, ഗിരിജരാജൻ, സുരേഷ് പൂനൂർ,എഡിഎസ് പ്രസിഡന്റ്റ് ആമിന ചോലക്കൽ,വനിതാവേദി സെക്രട്ടറി റീത്താ വിജയൻ എന്നിവർ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്കാന് താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.