കൽപ്പറ്റ:പനമരത്ത് വെച്ച് നടന്ന ഹോക്കി വയനാട് ജില്ല ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി സുബൈർ ഇള കുളം ,സൈക്കിൾ പോളോ അസോസിയേഷൻ സെക്രട്ടറി സാജിദ് എൻ.സി എന്നിവർ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട ക്ലബുകൾക്ക് ഹോക്കി കിറ്റ് നൽകാൻ യോഗം തീരുമാനിച്ചു. ഭാരവാഹികളായി മഥൻലാൽ കെ ബി (പ്രസിഡണ്ട്) ല,സാജിദ് എൻ.സി(വൈസ് പ്രസിഡണ്ട്),മുഹമ്മദ് നവാസ് നവാസ് ടി (സെക്രട്ടറി), റിജിൻ. എ ( ജോയിൻ്റ് സെക്രട്ടറി) ല,ഷിജിൻ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്