പെരിക്കല്ലൂർ: കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. അടൂർ ഡിപ്പോയിലെ താൽക്കാലിക ഡ്രൈവറായ കൊട്ടാരക്കര പെരിങ്ങളം ഉദയഭവനിൽ ആർ. ജയശങ്കർ(50) ആണ് മരിച്ചത്. അടൂരിൽ നിന്നും പെരിക്കല്ലൂരിലേക്കുള്ള സർവീസ് കഴിഞ്ഞ ശേഷം പെരിക്കല്ലൂരിൽ സഹപ്രവർത്തകർക്കൊപ്പം വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ഉടൻതന്നെ പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് നടപടികൾ പൂർത്തിയാക്കിയശേഷം
മൃതദേഹം കൊട്ടാരക്കരയിലേക്ക് കൊണ്ടുപോകും.
ഭാര്യ: കൃഷ്ണകുമാരി.
മക്കൾ: ദേവു, ഗൗരി

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.