‘പീക്ക് മണിക്കൂറുകളില്‍ അത്യാവശ്യമില്ലാത്ത ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ മറക്കരുത്’; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം:അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്നതോടെ കേരളത്തിലെ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നിരിക്കുകയാണ്. പീക്ക് മണിക്കൂറുകളില്‍ വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാന്‍ കെഎസ്ഇബി ആവശ്യപ്പെട്ടു. വൈകുന്നേരം 6 മണിക്കും 11 മണിക്കുമിടയിലുള്ള പീക്ക് മണിക്കൂറുകളില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും താപവൈദ്യുതി നിലയങ്ങളില്‍ നിന്നുള്ളതാണ്. ആഗോളതാപനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിന് വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറയ്‌ക്കേണ്ടതുണ്ട്. അത്യാവശ്യമല്ലാത്ത ഓരോ വൈദ്യുതോപകരണവും, പ്രത്യേകിച്ച് പീക്ക് മണിക്കൂറുകളില്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ മറക്കരുതെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി.

കുറിപ്പ്:

നമ്മുടെ ആവശ്യകതയുടെ 30 ശതമാനത്തില്‍ താഴെ മാത്രമാണ് സംസ്ഥാനത്തെ ജല വൈദ്യുത പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കാന്‍ കഴിയുന്നത്. ബാക്കി ആവശ്യമായ വൈദ്യുതി മുഴുവന്‍ സംസ്ഥാനത്തിനു പുറത്തുനിന്ന് ഉയര്‍ന്ന വില നല്‍കി വാങ്ങി എത്തിക്കുകയാണ് കെ എസ് ഇ ബി ചെയ്തുവരുന്നത്. ഇങ്ങനെ വാങ്ങുന്ന വൈദ്യുതിയുടെ 80 ശതമാനത്തോളം ഉത്തരേന്ത്യയിലെ കല്‍ക്കരി ഇന്ധനമാക്കിയ താപവൈദ്യുതി നിലയങ്ങളില്‍നിന്നുള്ളതാണ്. വലിയ തോതില്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കിക്കൊണ്ടാണ് ഇത്തരം താപവൈദ്യുത പദ്ധതികളില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് എന്ന കാര്യം പറയേണ്ടതില്ലല്ലോ. വൈകുന്നേരം 6 മണിക്കും 11 മണിക്കുമിടയിലുള്ള പീക്ക് മണിക്കൂറുകളില്‍ നാമുപയോഗിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും താപവൈദ്യുതി നിലയങ്ങളില്‍ ഉത്പാദിപ്പിക്കുന്നതാണ് എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ, ആഗോളതാപനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിന് വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറയ്‌ക്കേണ്ടതുണ്ട്.

അത്യാവശ്യമല്ലാത്ത ഓരോ വൈദ്യുതോപകരണവും, പ്രത്യേകിച്ച് പീക്ക് മണിക്കൂറുകളില്‍ സ്വിച്ചോഫ് ചെയ്യുമ്പോള്‍ ഭൂമിയുടെയും മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെയും നമ്മുടെ ഭാവി തലമുറയുടെയും നന്മയ്ക്കായി നാം ചുവടുവയ്ക്കുകയാണ്.

അത്യാവശ്യമല്ലാത്ത വൈദ്യുതോപകരണങ്ങള്‍ സ്വിച്ചോഫ് ചെയ്യുന്നതില്‍ ജാഗ്രത പുലര്‍ത്താം. പ്രകൃതിയെ സംരക്ഷിക്കാം, പണവും ലാഭിക്കാം.

ചൂട് അതിരൂഷം, കുപ്പിവെള്ളവും ഐസും സൂക്ഷിക്കണം…; സംസ്ഥാന വ്യാപകമായി പരിശോധന; 510 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്

സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും

ഇനി ചായ കുടിക്കാൻ മലയാളികള്‍ പാടുപെടും; ഒറ്റയടിക്ക് കൂടുന്നത് ആറ് രൂപ, തീരുമാനം ഉടൻ

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ഉടൻ വർദ്ധിപ്പിച്ചേക്കും. ഈ മാസം 29ന് ചേരുന്ന ഡയറക്‌ടർ ബോർഡ് യോഗത്തിലാണ് തീരുമാനമെടുക്കുക.വിലവർദ്ധനയില്‍ തീരുമാനം വൈകിക്കുന്നതില്‍ ബോർഡ് ആസ്ഥാനത്തിന് മുന്നില്‍ ഡയറക്‌ടർ ബോർഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. ലിറ്ററിന്

ഉയര്‍ന്ന ചൂട്: 11 മണി മുതല്‍ 3 മണി വരെ നേരിട്ടുള്ള വെയില്‍ ഏല്‍ക്കരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ്

വാല്‍പ്പാറ അപകടം: പരുക്കേറ്റ് ചികിത്സയിലുള്ള മൂന്നുപേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി

കേരളത്തെ നടുക്കിയ വാല്‍പാറ അപകടത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി. അപകടത്തില്‍ പരുക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന 3 പേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരിച്ച പാങ്ങ് കളത്തില്‍തൊടി

ഇ​നി യു​ദ്ധം ഉ​ണ്ടാ​യാ​ൽ ആ​ഗോ​ള യു​ദ്ധ​മാ​കു​മെ​ന്ന് ഇ​റാ​ന്‍റെ ഭീ​ഷ​ണി; പു​തി​യ മി​സൈ​ലു​ക​ൾ വി​ക​സി​പ്പി​ച്ചെ​ന്നും മു​ന്ന​റി​യി​പ്പ്

ടെ​ഹ്റാ​ൻ: ഇ​നി യു​ദ്ധം ഉ​ണ്ടാ​യാ​ൽ അ​ത് ആ​ഗോ​ള യു​ദ്ധ​മാ​കു​മെ​ന്ന് ഇ​റാ​ന്‍റെ ഭീ​ഷ​ണി. ഈ ​മാ​സം പോ​ലും ഇ​റാ​ൻ പു​തി​യ മി​സൈ​ലു​ക​ൾ വി​ക​സി​പ്പി​ച്ചെ​ന്നും യു​ദ്ധം തു​ട​ർ​ന്നാ​ൽ അ​വ ഉ​പ​യോ​ഗി​ക്കു​മെ​ന്നും മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ്

കുറ്റ്യാടിയിൽ അമ്മയോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.

പേരാമ്പ്ര പാലേരിയിൽ കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂർ പാലോളിപ്പറമ്പ് ബാലന്റെയും ഷിജിയുടെയും മകൻ സിദ്ധാർഥ് (15) ആണ് പാലേരി കൂനിയോട് താന്തോന്നിക്കടവ് ഭാഗത്തു അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയാണ് സംഭവം.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.