സന്തോഷങ്ങളും സങ്കടങ്ങളും പങ്കിടാനായി മനസിനൊത്ത ജീവിതപങ്കാളിയെ കണ്ടെത്താം നെസ്റ്റിലൂടെ
പ്രമുഖ വസ്ത്ര റീട്ടെയ്ൽ ശൃംഖലയായ കല്യാൺ സിൽക്‌സിൻ്റെ ഷോറൂമുകളുടെ എണ്ണം 50 ആയി ഉയർത്തും. അടുത്ത വർഷത്തോടെ ഷോറൂമുകളുടെ എണ്ണം 50 ആക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കോഴിക്കോട്ടും കൊല്ലത്തും പുതിയ ഷോറൂമുകൾ ഈ മാസം പ്രവർത്തനമാരംഭിക്കും. ഇതോടെ മൊത്ത ഔട്ട്ലറ്റുകളുടെ എണ്ണം 36 ആയി ഉയരും. കേരളം ആസ്ഥാനമായുള്ള കല്യാൺ സിൽക്‌സ് വൻതോതിലുള്ള വിപുലീകരണത്തിനാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
പുതുതായി ആരംഭിക്കുന്ന കോഴിക്കോട്, കൊല്ലം ഷോറൂമുകൾക്കായി 250 കോടി രൂപയാണ് കല്യാൺ സിൽക്സ് മുതൽമുടക്കുന്നത്. കല്യാൺ സിൽക്സിന്റെ ഏറ്റവും വലിയ ഷോറൂമാണ് കോഴിക്കോട് മാവൂർ റോഡിൽ വരുന്നത്. ചെറിയ അപ്ലയൻസുകൾ, കോസ്മെറ്റിക് കോർണർ, വെജിറ്റേറിയൻ റസ്റ്ററന്റ്, ടോയ് സ്റ്റോർ എന്നിവയും ഈ ഷോറൂമിലുണ്ടാകും. രണ്ടര ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള ഈ സമുച്ചയത്തിൽ 50,000 ചതുരശ്രയടി വിസ്തീർണത്തിൽ കല്യാൺ ഹൈപ്പർമാർക്കറ്റുമുണ്ടാകും. കല്യാൺ സിൽക്സ് ബ്രാൻഡ് അംബാസഡർ കൂടിയായ നടൻ പൃഥ്വിരാജ് മാർച്ച് 20-ന്
ഷോറൂം ഉദ്ഘാടനം ചെയ്യും
ഏകദേശം 1.25 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് കൊല്ലം ഷോറൂം ഒരുങ്ങുന്നത്. കൊല്ലം ചിന്നക്കടയിലുള്ള ഈ സമുച്ചയത്തിൽ 25,000 ചതുതരശ്രയടി വിസ്തൃതിയിൽ ഹൈപ്പർമാർക്കറ്റുമുണ്ടാകും. ഇതിന്റെ ഉദ്ഘാടനം മാർച്ച് 25-ന് പൃഥ്വിരാജ് നിർവഹിക്കും.