ശ്രേയസ് ബത്തേരി മേഖലയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട് തൊഴിലാളി വിദ്യാഭ്യാസ ബോർഡിന്റെ സഹകരണത്തോടെ തൊഴിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ബത്തേരി മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ ഉദ്ഘാടനം ചെയ്തു.മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ് അധ്യക്ഷത വഹിച്ചു. തൊഴിൽ വിദ്യാഭ്യാസ ബോർഡിന്റെ ഡയറക്ടർ വി.കെ.സിംഗ് കോഡിനേറ്റർ ദാമോദരൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. സാബു പി.വി.നന്ദി പറഞ്ഞു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.