ബ്രജേഷിൻ്റെ സൈക്കിൾ യാത്ര പരിസ്ഥിതിക്കായുള്ള ജീവിത യാത്ര

കൽപ്പറ്റ: പരിസ്ഥിതി സംരക്ഷണത്തിനായുള്ള ജീവിതയാത്രയിലാണ് ഭോപ്പാൽ സ്വദേശിയും മുൻ സൈനികനുമായ ബ്രജേഷ് ശർമ്മ. 2019 ൽ ഗുജറാത്തിൽ നിന്നാരംഭിച്ച പരിസ്ഥിതി സൗഹൃദ സൈക്കിൾ യാത്ര നാൽപ്പതിനായിരം കിലോമീറ്റർ താണ്ടി ഇപ്പോഴും പുരോഗമിക്കുകയാണ്. ഭോപ്പാൽ അരേര കോളനിയിലെ താമസക്കാരനായ ബ്രജേഷ് 17 വർഷം രാജ്യം കാക്കാൻ സൈന്യത്തിൽ സേവനം ചെയ്തു. പിന്നീട് 2019 മുതൽ മുഴുവൻ സമയ പരിസ്ഥിതി പ്രവർത്തകനാണ്. പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരെയും ജൈവ കൃഷി പ്രോത്സാഹനത്തിനും മലിന രഹിത രാജ്യത്തിനുമായി ഇപ്പോൾ ജീവിതം സമർപ്പിച്ചിരിക്കുകയാണ്. രാജ്യം മുഴുവൻ സൈക്കിളിൽ സന്ദർശിച്ച് ബോധവൽക്കരണം നടത്തുകയാണ്. 2019 ൽ തുടങ്ങിയ സൈക്കിൾ സവാരിയുടെ 12 മത്തെ സംസ്ഥാനമാണ് കേരളം. നാല്പതിനായിരം കിലോമീറ്റർ സഞ്ചരിച്ചതിനിടെ പുഴകളിലും ജലാശയങ്ങളിലും ശുചീകരണം ഉൾപ്പടെയുള്ളപ്രവർത്തനങ്ങൾ വിവിധ സംഘടനകളുമായി ചേർന്ന് നടത്തി. ഒറ്റക്കാണ് യാത്ര .ബ്രജേഷ് കൽപ്പറ്റയിൽ ദേശീയ പാതയിലെത്തിയപ്പോൾ വിദേശികളടക്കം സൈക്കിളിൽ യാത്ര ചെയ്യുന്ന മൂവർ സംഘത്തെ കണ്ടുമുട്ടിയപ്പോൾ തൻ്റെ ആശയത്തെക്കുറിച്ച് വാചാലനായി. പലയിടങ്ങളിലും ബ്രജേഷിൻ്റെ പ്രവർത്തനം അധികാരികളുടെ ശ്രദ്ധ പിടിച്ചുപറ്റി. എത്തുന്ന സ്ഥലങ്ങളിൽ പ്രാദേശികമായി പലരുടെയും സഹകരണത്തിൽ പല പരിപാടികളും സംഘടിപ്പിക്കും. ചിലർ ഭക്ഷണവും താമസവും നൽകും. ചിലയിടങ്ങളിൽ വഴിയരികിലും കടത്തിണ്ണയിലും കിടന്നുറങ്ങും. ഒന്ന് രണ്ട് ഇടങ്ങളിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം പോലും അനുഭവിച്ചറിഞ്ഞു. യാത്ര എത്ര നാൾ കൊണ്ട് പൂർത്തിയാക്കണമെന്ന നിശ്ചയത്തെക്കാൾ ബ്രജേഷ് ലക്ഷ്യമിടുന്നത് രാജ്യം മുഴുവൻ സഞ്ചരിക്കുമ്പോൾ എത്രത്തോളം ആളുകൾ – തൻ്റെ സന്ദേശം ഏറ്റെടുത്തുവെന്നാണ്. പരമാവധി ആളുകൾ അത് നെഞ്ചേറ്റുകയെന്നതാണ് ബ്രജേഷ് ശർമ്മയുടെ ജീവിതാഭിലാഷവും.

നിങ്ങളുടെ ഹൃദയം നിങ്ങളെക്കാൾ മുമ്പേ വയസാകുന്നുണ്ടോ? ഹൃദ്രോഗം തടയാൻ ഈ മാർഗവും

നിങ്ങളുടെ ഹൃദയത്തിന് നിങ്ങളേക്കാള്‍ പ്രായമുണ്ടെങ്കിലോ? പുത്തന്‍ ഗവേഷണം വിരല്‍ചൂണ്ടുന്നത് അവിടേക്കാണ്. ചിലപ്പോള്‍ നിങ്ങളുടെ ഹൃദയത്തിന് നിങ്ങളെക്കാള്‍ പ്രായമുണ്ടാകും. ഹൃദയത്തിന്റെ ഈ പ്രായവ്യത്യാസത്തെ കുറിച്ച് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ഫീന്‍ബര്‍ഗ് സ്‌കൂള്‍ ഒഫ് മെഡിസിനിലെ ഗവേഷകരാണ്

സല്യൂട്ട് ചെയ്തപ്പോഴുള്ള പ്രതികരണത്തിൽ സംശയം, ട്രെയിൻ യാത്രയിൽ ‘എസ്ഐ’ പിടിയിൽ; ചോദ്യംചെയ്തപ്പോൾ ആഗ്രഹം കൊണ്ടാ സാറേയെന്ന് മറുപടി

ട്രെയിനിൽ എസ്ഐ വേഷത്തിൽ യാത്ര നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അഖിലേഷിനെ (30) ആണ് റെയിൽവെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം – ഗുരുവായൂർ ചെന്നൈ എഗ്മോർ ട്രെയിനിൽ ഇന്നലെ പുലർച്ചയാണ് സംഭവം. ട്രെയിൻ

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; തളിപ്പറമ്പിൽ മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി. കണ്ണൂർ തളിപ്പറമ്പ് സിദ്ദിഖ് നഗർ സ്വദേശി മുഹമ്മദ്‌ ഷാഹിദാണ് തളിപ്പറമ്പ് കോടതിയിൽ കീഴടങ്ങിയത്. മദ്രസയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെനന്നായിരുന്നു പരാതി. ഇയാൾക്കെതിരെ തളിപ്പറമ്പ്

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. പുഞ്ചക്കാട് സ്വദേശി ജയേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നഗരത്തിലെ ക്വാട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജൂലൈ

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *