പ്രോട്ടോകോള്‍ പാലിക്കാതെയും സുരക്ഷാ ഉപകരണങ്ങളോ തൊഴില്‍ പരിശീലനമോ ലഭിക്കാതെയും നഗരസഭാതല എമര്‍ജന്‍സി റെസ്പോണ്‍സ് സാനിറ്റേഷന്‍ യൂണിറ്റിന്റെ അനുമതിയില്ലാതെയും കല്‍പ്പറ്റ നഗരസഭാ പരിധിയില്‍ ജോലിയചെയ്യുന്ന തൊഴിലാളികള്‍ സെപ്റ്റിക് ടാങ്കുകളിലും സ്വീവര്‍ ലൈനുകളിലും പ്രവേശിക്കാന്‍ പാടില്ലെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. സെപ്റ്റിക് മാലിന്യം പൊതുസ്ഥലങ്ങളിലും ജലസ്രോതസുകളിലും തള്ളുന്നവര്‍ക്കെതിരെ പിഴ ഈടാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്