വില 5.54 ലക്ഷം; മൈലേജ് 34 കിമി: മാരുതിയുടെ മാന്ത്രിക കാർ വാങ്ങാൻ കൂട്ടയിടി.

ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഹാച്ച്ബാക്ക് കാറുകളുടെ ഡിമാൻഡ് വളരെ വലുതാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാരുതി സുസുക്കി ഹാച്ച്ബാക്ക് സെഗ്മെൻ്റിൽ തുടർച്ചയായി നേതൃസ്ഥാനം വഹിക്കുകയാണ്. കഴിഞ്ഞ മാസം, അതായത് 2024 ഫെബ്രുവരിയിൽ ഒരിക്കൽ കൂടി, മാരുതി സുസുക്കി വാഗൺ ആർ ഹാച്ച്ബാക്ക് വിഭാഗത്തിലെ വിൽപ്പനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഈ കാലയളവിൽ മാരുതി വാഗൺ ആർ മൊത്തം 19,412 യൂണിറ്റ് കാറുകൾ വിറ്റു.

കൃത്യം ഒരു വർഷം മുമ്ബ് 2023 ഫെബ്രുവരിയിൽ മാരുതി വാഗൺആർ 16,889 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. ഇക്കാലയളവിൽ മാരുതി വാഗൺആറിന്റെ വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ 14.94 ശതമാനം വളർച്ചയുണ്ടായി. മാരുതി വാഗൺആറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില മുൻനിര മോഡലിൽ 5.54 ലക്ഷം മുതൽ 7.38 ലക്ഷം രൂപ വരെയാണ്. വാഗൺ ആർ സിഎൻജി വേരിയൻറിൻറെ മൈലേജ് 34.05 കിമി ആണ്.

17,517 യൂണിറ്റ് കാർ വിറ്റഴിച്ച് ഹാച്ച്ബാക്ക് സെഗ്മെന്റിൽ മാരുതി ബലേനോ രണ്ടാം സ്ഥാനത്താണ്. 2023 ഫെബ്രുവരിയിൽ മാരുതി ബലേനോ മൊത്തം 18,593 യൂണിറ്റ് കാറുകൾ വിറ്റു. 13,165 യൂണിറ്റ് കാറുകൾ വിറ്റഴിച്ച് ഈ പട്ടികയിൽ മുന്നാം സ്ഥാനത്താണ് മാരുതി സ്വിഫ്റ്റ്. 2023 ഫെബ്രുവരിയിൽ മാരുതി സ്വിഫ്റ്റ്

മൊത്തം 18,412 യൂണിറ്റ് കാറുകൾ വിറ്റു. ഈ പട്ടികയിൽ 11,723 യൂണിറ്റുകൾ വിറ്റ് മാരുതി ആൾട്ടോ നാലാം സ്ഥാനത്താണ്. അതേസമയം 2023 ഫെബ്രുവരിയിൽ മാരുതി ആൾട്ടോ 18,114 യൂണിറ്റ് കാർ വിറ്റഴിച്ചു.

6,947 യൂണിറ്റ് വിൽപ്പനയുമായി ടാറ്റ ടിയാഗോ ഈ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ടാറ്റ ടിയാഗോ 2023 ഫെബ്രുവരിയിൽ മൊത്തം 7,457 യൂണിറ്റ് കാറുകൾ വിറ്റു. ടിയാഗോയുടെ ഇലക്ട്രിക് വേരിയന്റും ഈ വിൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഹാച്ച്ബാക്ക് കാർ വിൽപ്പന പട്ടികയിൽ 5,131 യൂണിറ്റുകൾ വിറ്റഴിച്ച് ഹ്യുണ്ടായ് 120 ആറാം സ്ഥാനത്താണ്.

അതേസമയം 2023 ഫെബ്രുവരിയിൽ ഹ്യൂണ്ടായ് 120 മൊത്തം 9,287 യൂണിറ്റ് കാറുകൾ വിറ്റഴിച്ചു.4,947 യൂണിറ്റുകൾ വിറ്റഴിച്ച് ഹ്യുണ്ടായ് 110 നിയോസ് ഈ കാർ വിൽപ്പന പട്ടികയിൽ ഏഴാം സ്ഥാനത്താണ്. 4,581 യൂണിറ്റ് കാർ വിറ്റ ടൊയോട്ട ഗ്ലാൻസ ഈ പട്ടികയിൽ എട്ടാം സ്ഥാനത്താണ്. അതേസമയം, കഴിഞ്ഞ മാസം 4,568 യൂണിറ്റുകൾ വിറ്റഴിച്ച് ടാറ്റ ആൾട്രോസ് ഈ പട്ടികയിൽ ഒമ്ബതാം സ്ഥാനത്താണ്. അതേസമയം 3,566 യൂണിറ്റ് കാർ വിറ്റ മാരുതി സെലേറിയോ പത്താം സ്ഥാനത്താണ്.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.