മാനന്തവാടി: മാനന്തവാടി രൂപത സുവർണ്ണ ജൂബിലി വർഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന നീലഗിരി റിജിയൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റും, കരുണ ആംബുലൻസ് സർവീസും അഭിവന്ദ്യ മാർ ജോസ് പൊരുന്നേ ടം പിതാവ് ഉദ്ഘാടനം ചെയ്തു.
ഗോൾഡൻ ജൂബിലി മെമ്മോറിയൽ നീലഗിരി പാക്കേജിന്റെ ഭാഗമായി 12 ലക്ഷത്തോളം രൂപ ചെലവിൽ നീലഗിരി റിജിയണിൽ ആരംഭിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ്, നീലഗിരി ഡെവലപ്മെന്റ് സൊസൈറ്റിയും (എൻ ഡി എസ്) പാട്ടവയൽ അമല ആശുപത്രിയും , സംയുക്തമായിട്ടാണ് നടപ്പാക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ, എസ് എച്ച് മാനന്തവാടി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഗ്രേസി മാത്യു, നീലഗിരി റീജണൽ വികാര്‍, ഫാദർ ബിജു പൊൻപാറക്കൽ, നീലഗിരി റീജിയണിലെ വൈദികർ,സിസ്റ്റേഴ്സ്, കൈകാരന്മാർ സാമൂഹ്യ, രാഷ്ട്രീയ മേഖലയിലെ പ്രതിനിധികൾ, തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.