ചെറുമാട് ഗവ: എൽ.പി സ്ക്കൂൾ പ്രധാനാദ്ധ്യാപകൻ ജെ.എ രാജു മാസ്റ്റർക്ക് യാത്രയയപ്പ് നൽകി. സമ്മേളന ചടങ്ങിൽ നെൻമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീല പുഞ്ചവയൽ അദ്ധ്യക്ഷയായി.ബത്തേരി എം.എൽ.എ ഐ സി ബാലകൃഷ്ണൻ ഉദ്ഘാടനം നടത്തി. സു . ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളി എബ്രഹാം മുഖ്യാതിഥിയായിരുന്നു. ജെഎ രാജു മാസ്റ്റർ പ്രധാനാദ്ധ്യാപകനായി ചുമതലയേറ്റതുമുതലുള്ള നാലു വർഷ കാലയളവുകൊണ്ട് സ്കൂളിൻ്റെ ചരിത്രത്തിൽ സമൂലമായ പരിവർത്തനങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് എം.എൽ എ അഭിപ്രായപ്പെട്ടു. വിരമിക്കൽ ചടങ്ങിൽ നാട്ടുകാരും സഹപ്രവർത്തകരും ചേർന്ന് അനുഭവങ്ങൾ പങ്കിട്ട നിമിഷങ്ങൾ ഏറെ വികാരനിർഭരമായിരുന്നു. കലാ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പശു പരിപാലന പരിശീലനം
ക്ഷീരകര്‍ഷകര്‍ക്കായി ബേപ്പൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 19 മുതല്‍ 23 വരെ ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം നടത്തുന്നു. പരിശീലന സമയത്ത് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കുന്നവര്‍ക്ക്