ശ്രേയസ് കാര്യമ്പാടി യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന നന്ദനം സ്വാശ്രയ സംഘത്തിന്റെ പതിനാലാം വാർഷികാഘോഷവും, കുടുംബ സംഗമവും യൂണിറ്റ് ഡയറക്ടർ ഫാ.മാത്യു പാലക്ക പ്രായിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ടി. യു.പൗലോസ് അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ക്ലാസ് എടുത്തു. കെ- ടെറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കൃഷ്ണപ്രിയ, ഹെൽത്ത് സെന്ററിന് വേണ്ടി സ്ഥലം സംഭാവന നൽകിയ സാജു, മുതിർന്ന വനിതകൾ എന്നിവരെ ആദരിച്ചു.
സി.ഡി. ഒ. ലെയോണ ബിജു, വിമല പുഷ്പവല്ലി,രേഷ്മ,ദീപഎന്നിവർ സംസാരിച്ചു.കലാകായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സ്നേഹ വിരുന്നോടെ പരിപാടി സമാപിച്ചു.

പശു പരിപാലന പരിശീലനം
ക്ഷീരകര്‍ഷകര്‍ക്കായി ബേപ്പൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 19 മുതല്‍ 23 വരെ ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം നടത്തുന്നു. പരിശീലന സമയത്ത് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കുന്നവര്‍ക്ക്