ചുള്ളിയോട് അമ്പലക്കുന്ന് കോളനിയിലെ ഭാസ്‌കരനാണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടം. ചന്തയോട് ചേർന്ന് മാലിന്യം സൂക്ഷിച്ച സ്ഥലത്താണ് തീപ്പിടു ത്തമുണ്ടായത്. ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു നടത്തിയ തിരച്ചിലിലാണ് മൃത ദേഹം കണ്ടെത്തിയത്.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.