എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ. തൃശൂർ ചാവക്കാട്, വി.പി മുഹമ്മദ് ഷമീർ (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. വാഹന പരിശോധനക്കിടെ മുത്തങ്ങ പോലീസ് ചെക്പോസ്റ്റിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. 9.62 ഗ്രാം കഞ്ചാവും, 0.24 മില്ലിഗ്രാം എം.ഡി.എം.എയുമാണ് പിടിച്ചെടുത്തത്. എസ്.സി.പി.ഒ ഷൈജു, സി.പി.ഒ എം.എസ് ഷാൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്