മദ്യകുപ്പി ഒളിപ്പിച്ചു വെച്ചുവെന്നാരോപിച്ച് മകനെ കു ത്തിക്കൊല്ലാൻ ശ്രമിച്ച പിതാവിനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. ബത്തേരി പുത്തൻകുന്ന്, കരപ്പുറത്ത് വീട്ടിൽ കെ.എൻ വിശ്വംഭരൻ (84)യാണ് എസ്.ഐ കെ.വി ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ഇതിനു മുൻപും വിവിധ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്