താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ നിയന്ത്രണംവിട്ടു മറിഞ്ഞു. കർണാടകയിൽ നിന്നും വാഴക്കുലയുമായി വരി കയായിന്ന പിക്കപ്പ് ആണ് അപകടത്തിൽപ്പെട്ടത്.ചുരം നാലാം വളവിൽ നിന്നും 20 മീറ്റർ താഴ്‌ചയിലേക്ക് പതി ക്കുകയാണുണ്ടായത് പരിക്കു പറ്റിയ രണ്ട് കർണാടക ചാമരാജ് നഗർ സ്വദേശികളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ ത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 1.30 ആയിരുന്നു അപകടം നടന്നത്. പിക്കപ്പ് റോഡിൽ നിന്നും മാറ്റി നിലവിൽ ഗതാഗത തടസമില്ല.

നോര്‍ക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് സംഘടിപ്പിച്ചു.
ജില്ലയില്‍ പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി മുഖേന അദാലത്ത് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 41 പ്രവാസികളുടെ ചികിത്സ, വിവാഹ, മരണന്തര ധനസഹായ അപേക്ഷകളില്‍ വിവരശേഖരണം പൂര്‍ത്തിയാക്കി. സര്‍ക്കാര്‍