അടിതെറ്റിയാൽ റോബോട്ടും: 20 മണിക്കൂർ തുടർച്ചയായി പ്രവർത്തിച്ച റോബോട്ട് തളർന്നുവീഴുന്ന വീഡിയോ വൈറലാകുന്നു

വിശ്രമമില്ലാതെ ആർക്കും പണിയെടുക്കാനാകില്ല. എത്ര വലിയ ജോലിയായാലും തൊഴിലാളികള്‍ക്ക് നിശ്ചിത സമയത്ത് ഇടവേള നല്‍കേണ്ടത് അനിവാര്യമാണ്. മനുഷ്യന് മാത്രമല്ല യന്ത്രങ്ങള്‍ക്കും റോബോട്ടുകള്‍ക്കും ഇത് ബാധകമാണ്. ആവശ്യമായ വിശ്രമം നല്‍കിയില്ലെങ്കില്‍ റോബോട്ട് പോലും തളർന്ന് വീഴും എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

സംരഭക കേന്ദ്രത്തില്‍ ജോലികള്‍ ചെയ്യുന്നതിനായി നിയോഗിക്കപ്പെട്ട ഒരു റോബോട്ടിന്റെ കഥയാണ് ടെക് ലോകത്ത് ചർച്ചയായിരിക്കുന്നത്. ബൈപെഡല്‍ റോബോട്ടായ ഡിജിറ്റ് ആണ് തുടർച്ചയായ 20 മണിക്കൂറത്തെ ജോലികള്‍ക്കൊടുവില്‍ തളർന്ന് വീണത്. ഏജിലിറ്റി റോബോട്ടിക്സ് ആണ് ഡിജിറ്റ് എന്ന റോബോട്ട് നിർമിച്ചത്.

എന്നാല്‍ തങ്ങള്‍ നിർമ്മിച്ച റോബോട്ടിന് 20 മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കാനുള്ള കഴിവുണ്ടോ എന്ന പരീക്ഷണം മാത്രമാണ് നടത്തിയതെന്ന് നിർമാതാക്കള്‍ അവകാശപ്പെടുന്നു. തങ്ങളുടെ റോബോട്ട് 99% വിജമാണെന്നും നിർമ്മാതാക്കള്‍ അവകാശപ്പെടുന്നു. എന്തായാലും റോബോട്ടിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നുണ്ട്. മൂന്ന് ദശലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.

https://x.com/agilityrobotics/status/1644117447098929152

പരീക്ഷണത്തില്‍ 99 ശതമാനം വിജയനിരക്കാണ് കൈവരിച്ചതെന്ന് കമ്ബനി പറയുന്നു. റോബോട്ട് താഴെ വീഴുന്നത് നിർമാണത്തിലെ പിഴവുകളാണെന്ന വിമർശനവും കമ്ബനി നിഷേധിച്ചു. ബാറ്ററി ചാർജ് കുറഞ്ഞ് സ്വാഭാവികമായ ഷട്ട് ഡൗണ്‍ പ്രൊസസ് ആണ് നടന്നതെന്നാണ് കമ്ബനിയുടെ വിശദീകരണം.എജിലിറ്റി റോബോട്ടിക്സിന്റെ എക്സ് അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. മൂന്ന് മില്യൻ കാഴ്ചക്കാരാണ് വീഡിയോ കണ്ടത്.

ക്രഷ് ഹെല്‍പ്പര്‍ നിയമനം

മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

യൂണിഫോം വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ആറ് മോഡല്‍ പ്രീ സ്‌കൂളുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍

യുവ പ്രതിഭാ പുരസ്‌കാരം: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു.

സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 2024 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷാ തിയതി സെപ്റ്റംബര്‍ 25 ന് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. വ്യക്തിഗത അവാര്‍ഡിന് അതത് മേഖലകളിലെ 18 നും

ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്പെൻഷൻ

വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ. കെ കെ രതീഷ്‌ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ

സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മുതല്‍ 20 കറവ പശുക്കളെ വളര്‍ത്തുന്ന ഇടത്തരം ഡയറി ഫാമുകള്‍ നടത്തുന്ന കര്‍ഷകര്‍ക്ക് കന്നുകാലികളുടെ ആരോഗ്യ പരിപാലനം, പോഷകാഹാരം, ധാതുലവണ

ബേക്കറി നിര്‍മാണത്തില്‍ സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ എന്‍.സി.വി.ഇ.റ്റി സര്‍ട്ടിഫിക്കറ്റോടെ ബേക്കറി നിര്‍മാണത്തില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. ബേക്കറി- കാറ്ററിംഗ് ഉത്പന്നങ്ങളായ ബര്‍ഗര്‍, സാന്‍വിച്ച്, പിസ, കേക്ക്, കപ്പ് കേക്ക്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *