ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ്പ് എന്നിവയുടെ നേതൃത്വത്തില്‍ തൊണ്ടര്‍നാട് വില്ലേജിലെ ചാപ്പ, ചുരളി കോളനികളില്‍ ബോധവത്ക്കരണം നടത്തി. സ്വീപ് അംഗം രാജേഷ് കുമാര്‍ വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തി വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നല്‍കി. സ്വീപ്പ് അംഗം ബിബിന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്വീപ് അസിസ്റ്റന്റ് ദേവാംഗന തൊണ്ടര്‍നാട് വില്ലേജ് ജീവനക്കാരായ,സുജിത്ത്, ഷിനോജ് എന്നിവര്‍ പങ്കെടുത്തു.

വിഷന്‍ പദ്ധതി: ധനസഹായത്തിന് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പ് പ്ലസ്ടു, വി.എച്ച്.എസ്.സി പഠനത്തോടൊപ്പം മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലന ധനസഹായത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷത്തെ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനാണ് ധനസഹായം ലഭിക്കുക. സയന്‍സ്, ഇംഗ്ലീഷ്,