മുത്തങ്ങ ദേശീയ പാതയോരത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു. മലപ്പുറം മഞ്ചേരി സ്വദേശി ശാദിൽ (17)നാണ് പരിക്കേറ്റത്. സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേ ശിപ്പിച്ച ശാദിലിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുത്തങ്ങയിലെ പഴയ വാണിജ്യ നികുതി ചെക്ക്പോസ്റ്റിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം. ബാംഗ്ലൂർ ഭാഗത്തു നിന്നും വന്ന കാറാണ് അപകടത്തിൽപെട്ടത്. കൂടെ യാത്ര ചെ യ്തവർക്ക് കാര്യമായ പരിക്കുകളില്ല.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്