കുഴിനഖം: കാരണങ്ങളും വീട്ടിൽ തന്നെ ചെയ്യാവുന്ന പരിഹാരങ്ങളും.

പലരേയും അലട്ടുന്ന നഖത്തിലുണ്ടാകുന്ന ഒരു പ്രധാന പ്രശ്‌നമാണ് കുഴിനഖം. കാല്‍നഖത്തിലും അപൂര്‍വം ചിലരില്‍ കൈ നഖത്തിലും ഇതുണ്ടാകും. നഖം ഉള്ളിലേക്ക് ദിശ തെറ്റി വളരുന്ന അവസ്ഥയാണ് കുഴിനഖം.നഖത്തിന്റെ കൂര്‍ത്തതോ നേര്‍ത്തതോ ആയ അഗ്രം വിരലിലെ ചര്‍മത്തിലേക്ക് ക്രമേണ താഴ്ന്നിറങ്ങും.

ഈ അവസ്ഥയില്‍ വളരെ അധികം വേദന അനുഭവപ്പെടാം. ഇതാണ് കുഴിനഖത്തിന്റെ പ്രധാന ലക്ഷണം. നഖത്തിലെ നിറവ്യത്യാസവും ലക്ഷണമാണ്.ചര്‍മ പ്രശ്നവും ഒപ്പം ആരോഗ്യപ്രശ്നവുമാണ് കുഴിനഖം. പഴുപ്പും ദുര്‍ഗന്ധവുമെല്ലാം ഇതുമൂലം ഉണ്ടാകാറുണ്ട്. എന്നാല്‍ വിഷമിക്കാനൊന്നുമില്ല, ഇതിനുള്ള പരിഹാരങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്.

കാരണങ്ങള്‍: പലപ്പോഴും കുഴിനഖത്തിന് കാരണമാകുന്നത് ഇറുകിയ ഷൂസോ ചെരുപ്പുകളോ സ്ഥിരമായി ഉപയോഗിക്കുന്നതോ, പാദസംരക്ഷണം ശരിയായി പാലിക്കാത്തതോ ആകാം. അതിനാല്‍ ബ്രഷോ മറ്റോ ഉപയോഗിച്ച്‌ നഖം വൃത്തിയായി സൂക്ഷിക്കാവുന്നതാണ്.കുഴിനഖം പോലുള്ള അവസ്ഥയോടൊപ്പം അണുബാധയും പഴുപ്പും പൂപ്പല്‍ ബാധയും ചിലരില്‍ ഉണ്ടാകാം. ഇളം ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കാല്‍ ഇറക്കി വയ്ക്കുന്നതും ഉപ്പിട്ട വെള്ളത്തില്‍ തുണി നനച്ച്‌ വിരലില്‍ കെട്ടുന്നതുമെല്ലാം ഒരു പരിധി വരെ ഗുണം നല്‍കും. ഇതിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന പല വിധ പരിഹാരങ്ങളുമുണ്ട്.

മഞ്ഞള്‍: മഞ്ഞള്‍ അരച്ചിടുന്നത് നല്ലതാണ്. ഇതല്ലാതെ മഞ്ഞളിനൊപ്പം ചില കൂട്ടുകളും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം ഗുണം നല്‍കും. തൊട്ടാവാടിയുടെ ഇലയും മഞ്ഞളും ചേര്‍ത്തരച്ച്‌ ഇടാം.പച്ചമഞ്ഞള്‍, വേപ്പിന്റെ എണ്ണ എന്നിവ ചേര്‍ത്തിടാം. കറ്റാര്‍ വാഴയുടെ നീരിനൊപ്പം പച്ചമഞ്ഞള്‍ കൂടി ചേര്‍ത്തരച്ച്‌ ഇടാവുന്നതാണ്.

ചെറുനാരങ്ങ: ചെറുനാരങ്ങ മുറിച്ച്‌ ഇതിനുള്ളില്‍ നഖാഗ്രാം ഇറക്കി വയ്ക്കുന്നത് ഏറെ നല്ലതാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. വിനാഗിരി ഇതിനുളള മറ്റൊരു വഴിയാണ്. ആപിള്‍ സിഡെര്‍ വിനെഗര്‍, വൈറ്റ് വിനെഗര്‍ തുടങ്ങിയവ ഉപയോഗിക്കാം. ഇവ വെള്ളത്തില്‍ കലര്‍ത്തി കാല്‍ ഇതില്‍ ഇറക്കി വയ്ക്കാം. ഗുണമുണ്ടാകും.ദിവസവും രണ്ടു നേരമെങ്കിലും കുറച്ച്‌ ദിവങ്ങളില്‍ ഈ പ്രകൃയ തുടരാവുന്നതാണ്. ഗുണമുണ്ടാകും. ഇതുപോലെ ആര്യവേപ്പില അരച്ചിടുന്നതും, മഞ്ഞള്‍ ചേര്‍ത്ത് പുരട്ടുന്നതുമെല്ലാം ഗുണം നല്‍കുന്ന വഴികളാണ്.

വെളിച്ചെണ്ണ: ചില തരം എണ്ണകളും കുഴിനഖം മാറാനുള്ള നല്ല പരിഹാരമാണ്. ഇതില്‍ വെളിച്ചെണ്ണയാണ് മികച്ചത്. ഇത് പുരട്ടുന്നതും മഞ്ഞള്‍ ചേര്‍ത്ത് പുരട്ടുന്നതുമെല്ലാം ഗുണം നല്‍കും. കര്‍പ്പൂരം വെളിച്ചെണ്ണയില്‍ കലര്‍ത്തി പുരട്ടുന്നത് നല്ലതാണ്. അതുപോലെ കര്‍പ്പൂര തുളസി ഓയില്‍ കുഴിനഖത്തിന് നല്ല മരുന്നാണ്. ടീ ട്രീ ഓയില്‍ കുഴിനഖം മാറാന്‍ ഗുണം നല്‍കുമെന്നും അനുഭവസ്ഥര്‍ പറയുന്നു. കറുവാപ്പട്ടയുടെ ഓയില്‍ മറ്റൊരു വഴിയാണ്. ഇതെല്ലാം നഖത്തില്‍ പുരട്ടാം. വേപ്പെണ്ണ പുരട്ടുന്നതും നല്ലതാണ്. ഇതില്‍ മഞ്ഞള്‍ പോലുള്ളവ കൂടി വേണമെങ്കില്‍ ചേര്‍ത്ത് പുരട്ടാം.

മയിലാഞ്ചിയുടെ ഇല: മയിലാഞ്ചിയുടെ ഇല മറ്റൊരു പരിഹാരമാണ്. ഇത് അരച്ച്‌ നാരങ്ങാനീര് ചേര്‍ത്ത് കുഴിനഖമുള്ള ഭാഗത്ത് പുരട്ടാം. മഞ്ഞള്‍ ചേര്‍ത്തും ഇടാം. തുളസിയിലയിട്ട് കാച്ചിയ എണ്ണ പുരട്ടുന്നതും വെറ്റിലയിട്ട് കാച്ചിയ എണ്ണ പുരട്ടുന്നതും നല്ലതാണ്.

വെളുത്തുള്ളി: ഫംഗല്‍ ബാധകള്‍ അകറ്റാന്‍ വെളുത്തുള്ളി ഏറെ നല്ലതാണ്. വെളുത്തുള്ളി അരച്ചത് മഞ്ഞള്‍ ചേര്‍ത്ത് ഇടാം. ഇത് വിനെഗര്‍ ചേര്‍ത്തും ഇടാം. കുറച്ചു ദിവസം അടുപ്പിച്ച്‌ ചെയ്യ്താൽ നല്ല ഫലം ലഭിക്കും.

ക്രഷ് ഹെല്‍പ്പര്‍ നിയമനം

മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

യൂണിഫോം വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ആറ് മോഡല്‍ പ്രീ സ്‌കൂളുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍

യുവ പ്രതിഭാ പുരസ്‌കാരം: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു.

സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 2024 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷാ തിയതി സെപ്റ്റംബര്‍ 25 ന് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. വ്യക്തിഗത അവാര്‍ഡിന് അതത് മേഖലകളിലെ 18 നും

ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്പെൻഷൻ

വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ. കെ കെ രതീഷ്‌ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ

സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മുതല്‍ 20 കറവ പശുക്കളെ വളര്‍ത്തുന്ന ഇടത്തരം ഡയറി ഫാമുകള്‍ നടത്തുന്ന കര്‍ഷകര്‍ക്ക് കന്നുകാലികളുടെ ആരോഗ്യ പരിപാലനം, പോഷകാഹാരം, ധാതുലവണ

ബേക്കറി നിര്‍മാണത്തില്‍ സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ എന്‍.സി.വി.ഇ.റ്റി സര്‍ട്ടിഫിക്കറ്റോടെ ബേക്കറി നിര്‍മാണത്തില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. ബേക്കറി- കാറ്ററിംഗ് ഉത്പന്നങ്ങളായ ബര്‍ഗര്‍, സാന്‍വിച്ച്, പിസ, കേക്ക്, കപ്പ് കേക്ക്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.