ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന് കീഴിലെ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ thss.ihrd.ac.in ലും അതത് സ്‌കൂളിലും മെയ് 28 ന് വൈകിട്ട് നാലിനകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ itdihrd@gmail.com ല്‍ ലഭിക്കും. ഫോണ്‍- 0471-2543888, 8547006804, 0495-2721070, 8547005031

പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരാണോ? നിങ്ങൾക്കായി കേരള പോലീസിന്റെ സൗജന്യ പഠന സഹായ പദ്ധതി: പ്രോജക്ട് ഹോപ്പിന്റെ വിശദാംശങ്ങൾ
വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച എസ്‌എസ്‌എല്‍സി,പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും, പരീക്ഷയെഴുതി വിജയം നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും സഹായഹസ്തവുമായി പൊലീസിന്റെ ‘ഹോപ്പ്’ പദ്ധതി.പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 22 വയസ്സിനു താഴെയുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം.