മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം, കമ്പ്യൂട്ടര്‍ ആപ്ലികേഷന്‍, ബി.കോം കോ-ഓര്‍പ്പറേഷന്‍ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കോളേജില്‍ നേരിട്ടെത്തിയും ihrdadmissions.org മുഖേനയും അപേക്ഷിക്കാം. അപേക്ഷ ഫീസ് 750 രൂപ. പട്ടികവര്‍ഗ്ഗ-പട്ടികജാതി വിഭാഗക്കാര്‍ക്ക് 250 രൂപ. ഫോണ്‍; 9387288283.

നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് സംഘടിപ്പിച്ചു.
ജില്ലയില്‍ പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി മുഖേന അദാലത്ത് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 41 പ്രവാസികളുടെ ചികിത്സ, വിവാഹ, മരണന്തര ധനസഹായ അപേക്ഷകളില്‍ വിവരശേഖരണം പൂര്‍ത്തിയാക്കി. സര്‍ക്കാര്‍