കേരള മീഡിയ അക്കാദമിയില്‍ വീഡിയോ എഡിറ്റിങ് കോഴ്‌സില്‍ ഒഴിവുള്ള ജനറല്‍ വിഭാഗം സീറ്റുകളിലേക്ക് മെയ് 27 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 30 വയസ്സ്. കോഴ്‌സ് ഫീസ് 34,500 രൂപ. അപേക്ഷാ ഫീസ് 300 രൂപ. കൂടുതല്‍ വിവരങ്ങള്‍ www.keralamediaacademy.org ല്‍ ലഭിക്കും. ഫോണ്‍- 0484-2422275, 9447607073.

സ്വീപ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച സ്വീപ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു.







