ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ കേരള ഒളിമ്പിക് അസോസിയേഷന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലാ ഹാന്‍ഡ് ബോള്‍ അസോസിയേഷന്‍ നടത്തുന്ന പുരുഷ വനിതാ ഹാന്‍ഡ് ബോള്‍ സൗഹൃദ മത്സരം ജൂണ്‍ 1 ന് പടിഞ്ഞാറത്തറയില്‍ നടക്കും. ടൂര്‍ണ്ണമെന്റിലേക്കുള്ള പുരുഷ, വിനതാ സീനിയര്‍ വിഭാഗം സെലക്ഷന്‍ മേയ് 18 ന് രാവിലെ 9 ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഫ്‌ള്ഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 100 രൂപ രജിസ്‌ട്രേഷന്‍ ഫീസ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സ്‌പോര്‍ട്‌സ് കിറ്റ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍ 9496209688, 7907938754, 9744245140

നോര്ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് സംഘടിപ്പിച്ചു.
ജില്ലയില്‍ പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി മുഖേന അദാലത്ത് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില് നടന്ന അദാലത്തില് 41 പ്രവാസികളുടെ ചികിത്സ, വിവാഹ, മരണന്തര ധനസഹായ അപേക്ഷകളില് വിവരശേഖരണം പൂര്ത്തിയാക്കി. സര്‍ക്കാര്‍