കേരളവും ടീച്ചറും മാതൃക എന്ന് ലോകപ്രശസ്ത മാഗസിന്‍ സയന്‍സ്.

കേരളത്തിന്റെ ആരോഗ്യമന്ത്രി ശൈലജ ടീച്ചറെ പ്രശംസിച്ച് ലോക പ്രശസ്ത അമേരിക്കന്‍ മാഗസിന്‍ സയന്‍സ്. കേരളവും ശൈലജ ടീച്ചറും മാതൃകയെന്നും സയന്‍സ് പറയുന്നു.
കേരളവും കമ്മ്യൂണിസ്റ്റ് സർക്കാരും ഫിസിക്സ് ടീച്ചറിന്‍റെ നേതൃത്വത്തില്‍ കോവിഡിനെ അതിജീവിച്ചതെങ്ങനെയാണെന്നാണ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചെെനയില്‍ കൊവിഡ് പൊട്ടിപുറപ്പെട്ട സമയം തന്നെ കേരളം സ്വീകരിച്ച ജാഗ്രതയ്ക്ക് മാഗസിന്‍ ടീച്ചറെ അഭിനന്ദിക്കുന്നു. വുഹാനില്‍ നിന്ന് തിരിച്ചെത്തിയ ആദ്യ സംഘത്തില്‍ തന്നെ ഇന്ത്യയിലെ തന്നെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കേരളം പോലൊരു സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് നിര്‍ണായകമായ മുന്നൊരുക്കങ്ങള്‍ ആരോഗ്യമന്ത്രി നേതൃത്വത്തില്‍ കെെക്കൊണ്ടിരുന്നുവെന്നും മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോ‍ഴും കൃത്യമായ മാനദണ്ഡങ്ങളിലൂടെ രോഗനിര്‍ണയവും പ്രതിരോധ പ്രവര്‍ത്തനങ്ങളും വ‍ഴി പിടിച്ചുകെട്ടിയതിനെയും മാഗസിന്‍ പ്രതിപാദിച്ചിട്ടുണ്ട്.

കൊവിഡിന് മുന്നോടിയായി 2018 ല്‍ പൊട്ടിപ്പുറപ്പെട്ട നിപാ വെെറസിനെതിരെ ടീച്ചറുടെ നേതൃത്വത്തില്‍ കേരളം കെെക്കൊണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളെയും മാഗസിന്‍ പ്രശംസിച്ചു.
രണ്ടാം ഘട്ടത്തില്‍ ലോകമെങ്ങും വിറപ്പിച്ച രോഗവ്യാപനം സംസ്ഥാനത്ത് വീണ്ടും ശക്തമായപ്പോ‍ഴും 0.36 ശതമാനം മാത്രമായിരുന്നു കേരളത്തില്‍ മരണനിരക്കെന്നും റിപ്പോര്‍ട്ട് പറയുന്നു.
എല്ലാവരും ഭയന്ന ഘട്ടങ്ങളിലും ധെെര്യപ്പൂര്‍വ്വം ആശുപത്രിക‍ള്‍ സന്ദര്‍ശിക്കുകയും ഡോക്ടര്‍മാരോട് നേരിട്ട് സംസാരിക്കുകയും എല്ലാവരെയും കേള്‍ക്കുകയും ചെയ്ത ക‍ഴിവും വിനയവും ചേര്‍ന്ന വ്യക്തിത്വമാണ് ടീച്ചറെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആശുപത്രിയിൽ ജെഎസ്എസ്കെ, ട്രൈബൽ, ആർഎസ്ബിവൈ, മെഡിസെപ്പ് എന്നീ പദ്ധതികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത സിടി/എംആർഐ/ യുഎസ്ജി സ്കാനിംഗ് സേവനങ്ങൾ ഒരു വർഷത്തേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യാൻ താത്പര്യമുള്ള അംഗീകൃത

ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്ക് പ്രവേശനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസ്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി കോഴ്‌സില്‍ ഒഴിവുള്ള സീറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 11 ന് രാവിലെ 9.30 മുതൽ 10.30 മണിക്കകം രജിസ്റ്റർ ചെയ്യണം.

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഏഴ് ഉച്ച

ബേക്കറി ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ സൗജന്യ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ 12 ദിവസത്തെ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. ബേക്കറി ഉൽപ്പന്നങ്ങളായ കേക്ക്, പഫ്‌സ്, ബർഗർ, സാൻഡ്വിച്ച്, കപ്പ്‌ കേക്ക്, പിസ, ഫ്രൈഡ് റൈസ്, പുലാവ് എന്നിവയുടെ നിർമാണത്തിലാണ് പരിശീലനം.

പനമരം ചുണ്ടക്കുന്ന് അബേദ്ക്കർ ഗ്രാമവികസന പദ്ധതി മന്ത്രി കേളു പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.

പനമരം ഗ്രാമപഞ്ചായത്തിലെ ചുണ്ടക്കുന്ന് ഉന്നതിയിൽ ഒരു കോടി രൂപയുടെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു. പ്രദേശത്ത് കുടിവെള്ള പദ്ധതികൾ, കിണർ നിർമാണം,

കായിക-വിദ്യാഭ്യാസ മേഖലകളിൽ ജില്ലയിലെ വിദ്യാർത്ഥികൾ മുന്നേറുന്നു: മന്ത്രി ഒ ആർ കേളു.

ജില്ലയിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ മുഴുവൻ വിദ്യാർത്ഥികളും കായിക-വിദ്യാഭ്യാസ മേഖലകളിൽ മുന്നേറുകയാണെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവവും എൻഡോവ്മെന്റ് വിതരണവും കേരള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.