മഴക്കാല ദുരന്തനിവാരണം; അപകടാവസ്ഥയിലുള്ള മരങ്ങള്‍, ശിഖരങ്ങള്‍ മുറിച്ച് മാറ്റണം-ജില്ലാ കളക്ടർ

മഴക്കാല ദുരന്തനിവാരണത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍, ശിഖരങ്ങള്‍ മുറിച്ച് മാറ്റാന്‍ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉത്തരവിട്ടു. ദുരന്ത നിവാരണ നിയമ പ്രകാരമാണ് ഉത്തരവിറക്കിയത്. മഴയിലും കാറ്റിലും മരങ്ങള്‍, ശിഖരങ്ങള്‍ വീണ് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലെ ട്രീ കമ്മിറ്റി അടിയന്തരമായി ചേരണം. ട്രീ കമ്മിറ്റിയില്‍ ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് അപകട ഭീഷണിയുള്ള മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കും. ഓരോ വകുപ്പിന് കീഴിലുള്ള ഭൂമിയില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലുള്ള ട്രീ കമ്മിറ്റിയുടെ നിര്‍ദേശാനുസരണം വകുപ്പ് മേധാവികള്‍ മുറിച്ചുമാറ്റാനുള്ള നടപടി സ്വീകരിക്കണം. ഇതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ജില്ലാതല ട്രീ കമ്മിറ്റി, സോഷ്യല്‍ ഫോറസ്ട്രി എന്നിവയില്‍ നിന്നും മുന്‍കൂര്‍ അനുമതി ആവശ്യമില്ല. ശേഷം വിലനിര്‍ണ്ണയത്തിനായി നിയമാനുസൃത വിവരങ്ങള്‍ സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന് കൈമാറണം.

സ്വകാര്യഭൂമിയിലെ അപകടകരമായ മരങ്ങള്‍, ശിഖരങ്ങള്‍ കണ്ടെത്തി മുറിച്ച് മാറ്റാന്‍ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി ആവശ്യമായ നടപടി സ്വീകരിക്കണം. പരാതികള്‍, അപേക്ഷകളില്‍ പഞ്ചായത്ത് രാജ് ആക്ട് (സെക്ഷന്‍ 238) പ്രകാരം നടപടി സ്വീകരിക്കണം. ഉണങ്ങിയ മരങ്ങള്‍, ഭീഷണിയായി ചെരിഞ്ഞ് നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് പ്രഥമ പരിഗണന നല്‍കണം. മരത്തിന്റെ അപകടാവസ്ഥയിലുള്ള ശിഖരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് ട്രീ കമ്മിറ്റിയുടെ ശുപാര്‍ശ ആവശ്യമില്ല. പൊതുസ്ഥലങ്ങളിലെ മരം വീണ് ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് അതത് വകുപ്പുകള്‍ നഷ്ടപരിഹാരം നല്‍കണം. സ്‌കൂള്‍ പരിസരങ്ങളിലും പട്ടികവര്‍ഗ്ഗ കോളനികളിലും അപകടാവസ്ഥയിലുള്ള മരങ്ങള്‍ ഉണ്ടോയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കണം.പതിച്ച് നല്‍കിയത് ഉള്‍പ്പടെയുള്ള വനഭൂമിയില്‍ പൊതുജനങ്ങള്‍ക്കും കോളനികള്‍ക്കും ഭീഷണിയായി നില്‍കുന്ന മരങ്ങള്‍, ശിഖരങ്ങള്‍ വനം വകുപ്പ് മുറിച്ച് മാറ്റണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കുന്നതിന് മാത്രമാണ് അനുമതി നല്‍കുന്നതെന്ന് ട്രീ കമ്മിറ്റി ഉറപ്പാക്കണം.

ദേശീയ പാതയോരങ്ങള്‍, പൊതു നിരത്തുകള്‍ എന്നിവടങ്ങളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കാന്‍ പ്രത്യേക പരിഗണന നല്‍കും. വൈദ്യുതി ലൈനിന് ഭീഷണിയായ മരങ്ങള്‍, ശിഖരങ്ങള്‍ സമയബന്ധിതമായി മുറിച്ച് മാറ്റുന്നതിന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ നടപടി സ്വീകരിക്കണം. അപകട ഭീഷണിയുള്ള മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് ട്രീ കമ്മിറ്റിക്ക് ലഭിക്കുന്ന അപേക്ഷകളില്‍ അടിയന്തരമായി സ്ഥലപരിശോധന നടത്തി ദുരന്തം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.

ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

സ്കൂൾ ഇലക്ഷനിൽ താരമായി മന്തിയും ബിരിയാണിയും

വൈത്തിരി: സ്കൂൾ ഇലക്ഷനിൽ താരമായി മന്തിയും,ബിരിയാണിയും. വൈത്തിരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പുതിയ ഉച്ചഭക്ഷണ മെനുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചിഹ്നങ്ങളായി മന്തിയും, ചിക്കൻ ബിരിയാണിയും, വെജിറ്റബിൾ ബിരിയാണിയും,മുട്ട ബിരിയാണിയും.

റീ ടെന്‍ഡര്‍ ക്ഷണിച്ചു.

സമഗ്ര ശിക്ഷ കേരളം കല്ലിങ്കര ഗവ. യുപി സ്കൂളിൽ ഹോസ്റ്റല്‍ നിര്‍മിക്കുന്നതിന് ഡിപിആര്‍ തയ്യാറാക്കുന്നതിനും പ്രവൃത്തി നടപ്പാക്കുന്നതിനും നോണ്‍ ഗവ. അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 22ന് വൈകുന്നേരം നാലിനകം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

സീറ്റൊഴിവ്

കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിൽ വിവിധ പി.ജി പ്രോഗ്രാമുകളിൽ സീറ്റൊഴിവ്. എം.എ ഹിസ്റ്ററി, എംകോം കോഴ്സുകളില്‍ എസ്.ടി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിലും, എം.എ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ കോഴ്സിൽ എസ് ടി വിഭാഗത്തിനും, എം.എ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *