നാളികേര വികസന കൗണ്‍സില്‍ ജില്ലയില്‍ തെങ്ങിന്‍ തൈകളുടെ വിതരണം ആരംഭിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ബത്തേരി, മാനന്തവാടി ബ്ലോക്കുകളിലെ കൃഷിഭവനുകളില്‍ തൈ വിതരണം ആരംഭിച്ചു. നാളികേര വികസന കൗണ്‍സില്‍ 50 ശതമാനം സബ്‌സ്ഡി നിരക്കിലാണ് തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നത്. നെടിയ ഇനം തെങ്ങിന്‍ തൈകള്‍ക്ക് 50 രൂപയും ഹൈബ്രിഡിന് 125 രൂപയുമാണ് ഗുണഭോക്തൃ വിഹിതമായി അടക്കേണ്ടത്. ജില്ലയില്‍ ആകെ 31800 നെടിയ ഇനം തെങ്ങിന്‍ തൈകളും 5000 ഹൈബ്രിഡ് തെങ്ങിന്‍ തൈകളുമാണ് വിതരണം ചെയ്യുന്നത്. ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും ജൂണ്‍ 30 ഓടെ തൈ വിതരണം പൂര്‍ത്തിയാകും. ആവശ്യമുള്ളവര്‍ കൃഷിഭവനുകളുമായി ബന്ധപ്പെടണം.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







