സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ഹെൽത്ത്‌ ചെക്ക് അപ്പ് പാക്കേജും ബോധവൽക്കരണവും

മേപ്പാടി :അന്തർദേശീയ വനിതാ ആരോഗ്യ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് മാത്രമായി *ജീവന* എന്ന പേരിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ മെയ്‌ 28 മുതൽ ജൂൺ 28 വരെ നീണ്ടുനിൽക്കുന്ന പ്രത്യേക ഹെൽത്ത്‌ ചെക്ക് അപ്പ് പാക്കേജിന്റെ ഉദ്ഘാടനം ബഹു. വയനാട് ജില്ലാ കളക്ടർ ഡോ. രേണു രാജ് നിർവഹിച്ചു. അൾട്രാ സൗണ്ട് സ്ക്രീനിംഗ്, പാപ്‌സ്‌മിയർ, ടി എസ് എച്ച് (തൈറോയ്‌ഡ്), ആർ ബി എസ് (റാണ്ടം ബ്ലഡ് ഷുഗർ), എച്ച് ബി (ഹീമോഗ്ലോബിൻ) എന്നിവ കൂടാതെ സ്ത്രീരോഗ വിഭാഗം ഡോക്ടറുടെ പരിശോധനയും ഉൾപ്പെടെയുള്ള കുറഞ്ഞ നിരക്കിലുള്ള ഈ പാക്കേജിന്റെ കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും
8111807722 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
ഇതോടൊപ്പം തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ വിവിധ സംഘടനകളും സർക്കാർ ഏജൻസികളുമായി ചേർന്ന് ബോധവൽക്കരണക്ലാസ്സുകളും സംഘടിപ്പിക്കുന്നു.
ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ആരോഗ്യ സൂചിക ഉയർത്തുക എന്നതോടൊപ്പം അവരുടെ ആരോഗ്യ സംരക്ഷണത്തിൽ ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനുമാണ് മെയ്‌ 28 ലോക വനിതാ ആരോഗ്യ ദിനമായി ആചരിച്ചുവരുന്നത്.

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്

ബാണസുര ഡാമിൻ്റെ മൂന്നാം നമ്പർ സ്പിൽവെ ഷട്ടർ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാമിലെ മൂന്നാം നമ്പർ സ്‌പിൽവെ ഷട്ടർ ഇന്ന് രാവിലെ 10.30തോടെ ഉയർത്തി. ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത്.

ക്വട്ടേഷന്‍ ക്ഷണിച്ചു.

വിനോദസഞ്ചാര വകുപ്പ് മലയോര യാത്രയ്ക്ക് അനുയോജ്യമായ എസി സൗകര്യമുള്ള സെവന്‍ സീറ്റര്‍ വാഹനവാഹന ഉടമകള്‍, സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ക്വട്ടേഷന്‍, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ടാക്‌സ് റസീപ്റ്റ്, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്,

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ബലഹീനതയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം. ജില്ലാ ലേബര്‍ ഓഫീസറൂടെ നേതൃത്വത്തില്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍,

നൂല്‍പ്പുഴ കുടുംബരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം നടപ്പാക്കുന്നു. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറെത്തുന്നത്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 2.8 കോടിയുടെ ഭരണാനുമതിയാണ് പദ്ധതി നടത്തിപ്പിനായി

ഫാഷന്‍ ഡിസൈനിങ് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദ്വാരക ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ രണ്ടുവര്‍ഷ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത. ജൂലൈ 10 നകം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *