പേരിയ: പേര്യ 37 ൽ ഓട്ടോറിക്ഷയും, പിക്കപ്പും തമ്മിലുണ്ടായ
അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ പേര്യ 34 സ്വദേശി ഒ.പി റാഷിദ്, പിക്കപ്പ് ഡ്രൈവർ പേര്യ 36 പുന്നോളി ആഷിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പതിന്നൊന്ന് മണിയോടെയായിരുന്നു സംഭവം. ഇരുവരേയും മാനന്തവാടിയിലെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടർന്ന് ഇരുവാഹനങ്ങളും റോഡിൽ നിന്നും നിരങ്ങി താഴ്‌ചയിലേക്ക് മറിഞ്ഞു. വാഹനങ്ങൾക്കും സാരമായ നാശ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്